നാല് മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം.
രണ്‍വീര്‍ സിംഗ് നായകനായി എത്തിയ ചിത്രമാണ് ധുരന്ദര്‍. ധുരന്ദര്‍ മൂന്ന് മണിക്കൂര്‍ 34 മിനിറ്റായിരുന്നു ദൈര്‍ഘ്യം. ഇതിനകം പ്രഖ്യാപിച്ച ധുരന്ദര്‍ രണ്ടാകട്ടെ നാല് മണിക്കൂറിനടുത്ത് ഉണ്ട് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. രണ്‍വീറിന്റെ ധുരന്ദര്‍ 2ന് മൂന്ന് മണിക്കൂറും 55 മിനിറ്റുമാണ് ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യൻ ബോക്സ് ഓഫീസിൽ 1000 കോടി നേടുന്ന ആദ്യ ഹിന്ദി ചിത്രം എന്ന ഖ്യാതിയാണ് ധുരന്ദർ നേടിയിരുന്നു. ബാഹുബലി 2, കെജിഎഫ് 2, പുഷ്പ 2 എന്നീ സിനിമകൾ മാത്രമാണ് ഇതുവരെ 1000 കോടി ഗ്രോസ് ഇന്ത്യയിൽ നിന്നും നേടിയിരുന്നത്. റിലീസ് ചെയ്‍ത് എട്ട് ആഴ്ച പിന്നിടുമ്പോഴാണ് ധുരന്ദറിന്റെ ഈ നേട്ടം. പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1305.35 കോടിയാണ് ധുരന്ദറിന്റെ ഇതുവരെയുള്ള ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. ഇന്ത്യ നെറ്റായി 835.15 കോടി നേടിയപ്പോൾ 1001.9 കോടിയാണ് ഇന്ത്യ ഗ്രോസ് കളക്ഷൻ. ഓവർസീസിൽ നിന്നും 296 കോടിയാണ് ചിത്രത്തിൽ നിന്നും നേടിയിരിക്കുന്നത്.
ധുരന്ദർ ഡിസംബർ 5ന് ആയിരുന്നു റിലീസ് ചെയ്‍ത്ത്. 140 കോടിയാണ് ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച പടത്തിന്റെ ബജറ്റെന്നാണ് റിപ്പോർട്ട്. സ്പൈ ആക്ഷൻ ത്രില്ലർ ജോണറിലെത്തിയ ചിത്രത്തിൽ രൺവീർ സിംഗ്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, സാറാ അർജുൻ, രാകേഷ് ബേദി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഥയുടെ ബാക്കി ഭാഗം പറയുന്ന 'ധുരന്ധർ 2' മാർച്ചിൽ പുറത്തിറങ്ങും എന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
