ദേവികയ്ക്ക് സർപ്രൈസ് സമ്മാനം നൽകിവിജയ് മാധവ്.

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന താരങ്ങൾ ആണ്. രണ്ടു മക്കളാണ് ഇരുവർക്കും. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്നും പൂർണമായും വിട്ടുനിൽക്കുന്ന ദേവിക, കുട്ടികളേയും മുതിർന്നവരേയും നൃത്തം, യോഗ, തുടങ്ങിയവ പഠിപ്പിക്കുന്നുണ്ട്. പുതുവർഷത്തിൽ ദേവികക്ക് സർപ്രൈസ് ഒരു സമ്മാനം നൽകിയിരിക്കുകയാണ് വിജയ്. വിവാഹവാർഷികവും പുതുവൽസരവും പ്രമാണിച്ചാണ് സമ്മാനമെന്ന് വിജയ് പറയുന്നു. ഐഫോൺ 17 ആണ് ദേവികയ്ക്കായി വിജയ് സമ്മാനിച്ചത്.

കവർ തുറന്ന് ഐ ഫോൺ കണ്ട ദേവിക അമ്പരന്നിരിക്കുന്നതും വീഡിയോയിൽ കാണാം. ശരിക്കും എനിക്കു വേണ്ടിത്തന്നെ വാങ്ങിയതാണോ എന്നും ദേവിക വിജയിയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഞാൻ നേരത്തെ തന്നെ ഐഫോൺ സെവന്റീൻ പ്രൊ എടുത്തല്ലോ. പിന്നെ ഇനി എനിക്ക് എന്തിനാണ് ഫോൺ. താങ്കളല്ലേ കഴിഞ്ഞ മൂന്ന്, നാല് വർഷമായിട്ട് ഒരു സാധാരണ ഫോൺ ഉപയോഗിച്ച് ജീവിക്കുന്നത്. എങ്ങനെയുണ്ട്?. തുറന്ന് നോക്കൂ എന്നായിരുന്നു വിജയിയുടെ മറുപടി. എനിക്ക് തുറക്കാൻ പേടിയാണ്. കാരണം മുമ്പ് വിജയിയുടെ ഫോൺ തുറന്ന് പൊട്ടിച്ചയാളാണ് ഞാൻ എന്നും ദേവിക പറയുന്നുണ്ട്.

''കാലങ്ങൾക്കുശേഷം എനിക്ക് ഐ ഫോൺ കിട്ടി. കൊള്ളാം. വളരെ അധികം ഇഷ്ടപ്പെട്ടു. താങ്ക്യു. എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ. ഒരുപാട് സന്തോഷവും സ്നേഹവും നേരുന്നു. നിങ്ങൾ ഓരോരുത്തരും മനസിൽ വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിച്ച് കിട്ടട്ടേ.

എല്ലാവർക്കും നല്ലൊരു വർഷമായി 2026 മാറട്ടെ'', എന്നും ദേവിക കൂട്ടിച്ചേർത്തു. ''2026ൽ സ്ത്രീകൾ എല്ലാവരും വളരെ സുരക്ഷിതരായി ഇരിക്കണമെന്നും സ്ത്രീകൾ സുരക്ഷിതരായി ഇരിക്കേണ്ട വർഷമാണ് 2026'', എന്നും പറഞ്ഞാണ് വിജയ് വീഡിയോ അവസാനിപ്പിക്കുന്നത്.