പോലീസിലും ഗവൺമെൻറിലും ഞങ്ങൾ വിശ്വസിക്കുന്നു; സിനിമയിലെ വനിതാ സംഘടന

Published : Jul 10, 2017, 10:35 PM ISTUpdated : Oct 04, 2018, 04:39 PM IST
പോലീസിലും ഗവൺമെൻറിലും ഞങ്ങൾ വിശ്വസിക്കുന്നു; സിനിമയിലെ വനിതാ സംഘടന

Synopsis

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്‍തതില്‍ സര്‍ക്കാരിനും പൊലീസിനും പിന്തുണ അറിയിച്ച് സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്.  ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് സംഘടന ആഗ്രഹിക്കുന്നതെന്നും ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നുവെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ടെന്നും ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം.

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമൻ ഇൻ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവൺമെൻറിലും തുടർന്നും ഞങ്ങൾ വിശ്വസിക്കുന്നു. അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകൾ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങൾ ഇവിടെയുണ്ട്... പോരാടുന്നവൾക്ക് പ്രതിരോധം തീർത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു