കേരള രാജ്യാന്തര ചലച്ചിത്രമേള 2025-ലെ ഓഡിയൻസ് പോൾ വോട്ടിംഗ് ഡിസംബർ 18-ന് രാവിലെ 10 മണിക്ക് ആരംഭിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബർ 12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഓഡിയൻസ് പോൾ അവാർഡ് പ്രേക്ഷകർക്ക് നിർണയിക്കാനുള്ള വോട്ടിംഗ് നാളെ (18 ഡിസംബർ 2025) രാവിലെ 10 മണി മുതൽ ആരംഭിക്കും. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് വഴി ലോഗിൻ ചെയ്തോ ഐ.എഫ്.എഫ്.കെ. മൊബൈൽ ആപ്പ് വഴിയോ വോട്ടുകൾ രേഖപ്പെടുത്താം. 2025 ഡിസംബർ 19 ന് ഉച്ചയ്ക്ക് 2 മണിക്ക് പോളിംഗ് അവസാനിക്കും.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'ബിഫോർ ദ ബോഡി' (IC001), 'ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്' (IC002), 'സിനിമ ജസീറഹ്' (IC003), 'ക്യൂയർപ്പോ സെൽസ്റ്റ' (IC004), 'ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ്' (IC005), കിസ്സിംഗ് ബഗ് (IC006), 'ലൈഫ് ഓഫ് എ ഫാലസ്' (IC007), 'ഷാഡോ ബോക്സ്' (IC008), 'ദി കറൻറ്സ്' (IC009), 'ദ എലിസിയൻ ഫീൽഡ്' (IC010), ദി ഐവി (IC011), ദ സെറ്റിൽമെൻറ്റ് (IC012),'ടു സീസൺസ്, ടു സ്‌ട്രെഞ്ചേഴ്സ്' (IC013), 'യെൻ ആൻഡ് ഐ -ലീ' (IC014) എന്നീ ചിത്രങ്ങളാണ് ഓഡിയൻസ് പോൾ അവാർഡിനായി മത്സരിക്കുന്നത്. മത്സരവിഭാഗത്തിൽ നിന്നും രജത ചകോരം ഓഡിയൻസ് പോൾ അവാർഡിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും 2,00,000 രൂപ അവാർഡ് തുകയായി പങ്കിടും.


