സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി യുവകഥാകാരി

Published : Aug 26, 2024, 07:26 PM ISTUpdated : Aug 26, 2024, 07:39 PM IST
സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി യുവകഥാകാരി

Synopsis

പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി

കൊച്ചി: സംവിധായകൻ വി കെ പ്രകാശിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി. 2022 ൽ ഏപ്രിലിൽ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണ് യുവകഥാകാരിയുടെ ആരോപണം. കഥ പറയാൻ ആവശ്യപ്പെട്ട് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വികെ പ്രകാശ് കടന്നുപിടിച്ചെന്നാണ് ഇവരുടെ പരാതി. അഭിനയത്തിൽ താത്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീൻ അഭിനയിക്കാൻ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവതി പറഞ്ഞു. പരാതിപ്പെടാതിരിക്കാൻ ഡ്രൈവറുടെ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകിയതായി എഴുത്തുകാരി പറഞ്ഞു. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന പേര്, ഒരാണിനെ പിഴയെന്ന് പറയുമോ?'; മനമിടറി അമൃത സുരേഷ്
'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി; ഒടുവിൽ തുറന്നു പറച്ചിൽ !