കാവ്യ മാധവന്‍റെ 'ഫേസ്ബുക്ക് വ്യാജന്‍' കുടുങ്ങി

Published : Jul 29, 2016, 03:21 PM ISTUpdated : Oct 04, 2018, 04:17 PM IST
കാവ്യ മാധവന്‍റെ 'ഫേസ്ബുക്ക് വ്യാജന്‍' കുടുങ്ങി

Synopsis

കൊച്ചി: കാവ്യാ മാധവന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ യുവാവിനെ പോലീസ് പിടിച്ചു‍. പത്തനംതിട്ട സ്വദേശി അരവിന്ദ് ബാബുവിനെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശിന് കാവ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

കാവ്യയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തതിന് പുറമെ അശ്ലീല ചുവയുള്ള കമന്റുകളും പോസ്റ്റുകളും ഈ അക്കൗണ്ട് വഴി ഇയാള്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. നാല് വര്‍ഷമായി വ്യാജ അക്കൗണ്ട് ഇയാള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. 

സൈബര്‍ സെല്ലിന്‍റെ അന്വേഷണത്തില്‍ കാവ്യയുടെ പേരില്‍ പന്ത്രണ്ടോളം വ്യാജ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ഈ അക്കൗണ്ടുകളും നിരീക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി
'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു