Latest Videos

കോറോണക്കെതിരെ ചൈന മരുന്ന് കണ്ടുപിടിച്ചോ...; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയും ചിത്രങ്ങളും

By Web TeamFirst Published Mar 25, 2020, 9:40 PM IST
Highlights

ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലി തന്നെ ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ചിരുന്നു. ചിത്രത്തില്‍ കാണുന്ന ചെന്‍ വെയി കൊവിഡ് ബാധിച്ച വുഹാനിലേക്ക് പുറപ്പെടും മുമ്പ് പ്രതിരോധ ശേഷി കൂട്ടാനുള്ള കുത്തിവെപ്പെടുക്കുന്ന ചിത്രമാണ് വാക്‌സിനെന്ന് പേരില്‍ പ്രചരിക്കുന്നത്. 

ചൈനയില്‍ കൊറോണവൈറസിനെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചെന്ന തരത്തില്‍ വ്യാജവാര്‍ത്തയും ചിത്രങ്ങളും പ്രചരിക്കുന്നു. ലോകത്ത് ആദ്യമായി കൊറോണക്കെതിരെ ചൈനയില്‍ വാക്‌സിന്‍ കണ്ടെത്തിയെന്ന തരത്തിലാണ് വാര്‍ത്തയും ചിത്രവും പ്രചരിക്കുന്നത്. ചൈനയിലെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡോയ്‌ലിയുടെ ലോഗോ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് ഇംഗ്ലീഷിലും ചൈനീസിവും വ്യാജ പ്രചാരണം നടക്കുന്നത്. വാക്‌സിന്‍ കുത്തിവെക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട്. 

ചൈനീസ് പീപ്പിള്‍സ് ഡെയ്‌ലി തന്നെ ഇത് വ്യാജവാര്‍ത്തയാണെന്ന് അറിയിച്ചിരുന്നു. ചിത്രത്തില്‍ കാണുന്ന ചെന്‍ വെയി കൊവിഡ് ബാധിച്ച വുഹാനിലേക്ക് പുറപ്പെടും മുമ്പ് പ്രതിരോധ ശേഷി കൂട്ടാനുള്ള കുത്തിവെപ്പെടുക്കുന്ന ചിത്രമാണ് വാക്‌സിനെന്ന് പേരില്‍ പ്രചരിക്കുന്നത്. കൊവിഡ് 19നെതിരെ ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചിട്ടില്ലെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചിരുന്നു. വാക്‌സിനും മരുന്നും കണ്ടെത്താനുള്ള ശ്രമം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. ചൈനയിലും വിവിധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയില്‍ മനുഷ്യരില്‍ കുത്തിവെപ്പ് പരീക്ഷണം നടത്തിയിരുന്നു. 

വ്യാജവാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് പീപ്പിള്‍സ് ഡെയ്‌ലി നല്‍കിയ വിശദീകരണം

click me!