
മോസ്‍കോ: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ തീവ്ര പരിശ്രമങ്ങളിലാണ് ലോകം. ഇതിന്‍റെ ഭാഗമായി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍ ക്രൂരമായ മാർഗം തെരഞ്ഞെടുത്തു എന്ന പ്രചാരണങ്ങള്‍ ശക്തമാണ്. ആളുകള്‍ വീട് വിട്ട് പുറത്തിറങ്ങുന്നത് തടയാന്‍ പുടിന്‍ 800 കടുവകളെയും സിംഹങ്ങളെയും തുറന്നുവിട്ടു എന്നാണ് പ്രചാരണം. ഇതിന് പിന്നിലെ വസ്തുത പുറത്തുവന്നിരിക്കുകയാണ്.
Read more: കൊറോണ വൈറസിന് ആയുസ് 12 മണിക്കൂറെന്ന് പ്രചാരണം; വാസ്തവം വിശദമാക്കി ലോകാരോഗ്യ സംഘടന
ഒരു വാർത്താ ചാനലിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമായിരുന്നു പ്രചാരണങ്ങളെല്ലാം. വേരിഫൈഡ് ട്വിറ്റർ അക്കൌണ്ടില്‍ നിന്നുപോലും ഇത്തരത്തില്‍ പ്രചാരണങ്ങളുണ്ടായി എന്നതാണ് വസ്തുത.
എന്നാല്‍ ഫാക്ട് ചെക്ക് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസിന്‍റെ കണ്ടെത്തല്‍ ഈ പ്രചാരണങ്ങളെയെല്ലാം തകിടംമറിക്കുന്നു. പ്രചരിക്കുന്ന ചിത്രം കൊവിഡ് 19 കാലത്തെയല്ല, 2016ലേതാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നസ്ബർഗില്‍ സിനിമ ഷൂട്ടിംഗിനായി എത്തിച്ച കൊളംബസ് എന്ന സിംഹത്തിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ഒട്ടേറെ സിനിമകളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് കൊളംബസ്.
Read more: ഐസ്‌ക്രീം കഴിച്ചാല്‍ കൊവിഡ് 19?'; പ്രചരിക്കുന്ന സന്ദേശത്തിന് പിന്നിലെ സത്യം...
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.