ലോക്ക് ഡൗണില്‍ മദ്യം വാങ്ങി നടന്നുവരുന്നു നടി രാകുൽ പ്രീത് സിങ്? വൈറല്‍ വീഡിയോ സത്യമോ

Published : May 07, 2020, 10:05 PM ISTUpdated : May 07, 2020, 10:22 PM IST
ലോക്ക് ഡൗണില്‍ മദ്യം വാങ്ങി നടന്നുവരുന്നു നടി രാകുൽ പ്രീത് സിങ്? വൈറല്‍ വീഡിയോ സത്യമോ

Synopsis

താന്‍ മദ്യം വാങ്ങിവരുന്ന വീഡിയോ എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ തുറന്നടിച്ച് നടി രാകുൽ പ്രീത് സിങ്

മുംബൈ: നടി രാകുൽ പ്രീത് സിങ് ലോക്ക് ഡൗണിനിടെ മദ്യം വാങ്ങിയോ. ട്വിറ്ററില്‍ ഒരു വേരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് ഈ ചോദ്യമുയര്‍ന്നത്. മാസ്‌ക് അണിഞ്ഞിട്ടുള്ള രാകുല്‍ പ്രീത് കയ്യില്‍ കുറച്ചു സാധനങ്ങളുമായി കാറിനരികിലേക്ക് നടന്നുവരുന്നതാണ് വീഡിയോ. പിന്നിലുള്ള കടയിലെ ജീവനക്കാര്‍ക്കും മാസ്‌ക്കുണ്ട്. എന്തായാലും സംഭവത്തില്‍ വലിയൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്. 

ലോക്ക് ഡൗണിനിടെ രാകുൽ പ്രീത് സിങ് എന്താണ് വാങ്ങിയിരിക്കുന്നത്, മദ്യമാണോ...എന്ന ചോദ്യത്തോടെ കെആര്‍കെ ബോക്‌സ് ഓഫീസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ബോളിവുഡ് സിനിമാ വാര്‍ത്തകള്‍ എത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ കെആര്‍കെ ബോക്‌സ് ഓഫീസ് ഓദ്യോഗിക അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തത്. രാകുൽ പ്രീത് മദ്യം വാങ്ങുന്നതിനെ എതിര്‍ത്തും പിന്തുണച്ചും പിന്നാലെ ആരാധകര്‍ രണ്ട് പക്ഷമായി. 

നടന്നത് എന്തെന്ന് അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചുരുളഴിച്ച് രാകുൽ പ്രീത് സിങ് തന്നെ രംഗത്തെത്തി. കെആര്‍കെ ബോക്‌സ് ഓഫീസിന് തകര്‍പ്പന്‍ മറുപടിയാണ് താരം നല്‍കിയത്. 'ഓ വൗ...മെഡിക്കല്‍ സ്റ്റോറുകള്‍ മദ്യം വില്ക്കുന്ന കാര്യം എനിക്കറിയില്ലായിരുന്നു' എന്നാണ് രാകുൽ പ്രീതിന്‍റെ റീ ട്വീറ്റ്. 

ലോക്ക് ഡൗണിനിടെ എന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത് എന്ന് വ്യക്തമല്ല. ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ യോഗയുമായി സമയം ചിലവഴിക്കുകയാണ് രാകുൽ പ്രീത് സിങ്. യോഗ ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍ രാകുല്‍ നേരത്തെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മെയ് 17 വരെയാണ് കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

Read more: വീട്ടിലെ നാരങ്ങ കൊണ്ട് കൊവിഡിന് അത്ഭുത മരുന്ന്; അവകാശവാദങ്ങള്‍ സത്യമോ

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

രാജ്യത്ത് 500 രൂപ നോട്ട് നിരോധിക്കുന്നോ? വീണ്ടും വിശദീകരണവുമായി പിഐബി ഫാക്‌ട് ചെക്ക് വിഭാഗം
കുട്ടികള്‍ ട്രെയിന്‍ ആക്രമിക്കുന്ന വീഡിയോ ഇന്ത്യയില്‍ നിന്നോ? പ്രചാരണത്തിന്‍റെ വസ്‌തുത | Fact Check