കൊവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ശിക്ഷ; പ്രചാരണത്തിലെ വസ്തുത എന്താണ്?

By Web TeamFirst Published Mar 31, 2020, 10:58 AM IST
Highlights

കൊറോണ വൈറസ് സംബന്ധിയായി സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സംബന്ധിയായ വിവരങ്ങള്‍ പങ്കുവക്കാനുള്ള അധികാരമുള്ളത്. തെറ്റായ വിവരം പങ്ക് വയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍ അടക്കം എല്ലാവര്‍ക്കുമെതിരെ ഐടി ആക്ട് അനുസരിച്ച് കേസ് എടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്  എന്നായിരുന്നു സന്ദേശം

'കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിലോ മറ്റ് ഗ്രൂപ്പുകളിലോ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കും. അത്തരം പോസ്റ്റുകള്‍ ചെയ്യാനുള്ള അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രം' എന്ന സന്ദേശത്തിലെ വസ്തുത എന്താണ്? സമൂഹമാധ്യമങ്ങളിലും വ്യാജ സന്ദേശങ്ങളും കൊറോണ വൈറസ് സംബന്ധിയായ വിവരങ്ങളും ഫോര്‍വേഡുകളും കൊണ്ട് നിറഞ്ഞതിന് പിന്നാലെ മുന്നറിയിപ്പ് എന്ന നിലയിലെത്തിയ സന്ദേശമായിരുന്നു ഇത്. എന്നാല്‍ ഈ പ്രചാരണത്തില്‍ കഴമ്പുണ്ടോ?

കൊറോണ വൈറസ് സംബന്ധിയായി സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും വിവരങ്ങള്‍ ഷെയര്‍ ചെയ്താല്‍ ശിക്ഷ ലഭിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് സംബന്ധിയായ വിവരങ്ങള്‍ പങ്കുവക്കാനുള്ള അധികാരമുള്ളത്. തെറ്റായ വിവരം പങ്ക് വയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍ അടക്കം എല്ലാവര്‍ക്കുമെതിരെ ഐടി ആക്ട് അനുസരിച്ച് കേസ് എടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പ്  എന്നായിരുന്നു സന്ദേശം വിശദമാക്കിയത്. 

എന്നാല്‍ ഫേസ്ബുക്കിലും വാട്ട്സാപ്പിലും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഈ സന്ദേശം വ്യാജമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരത്തില്‍ ഒരു സന്ദേശവും നല്‍കിയിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി രവി നായക് നല്‍കുന്ന സന്ദേശം എന്ന നിലയിലാണ് പ്രചാരണം നടന്നത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇത്തരം സന്ദേശങ്ങളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ലെന്ന് വസ്തുതാ പരിശോധക വെബ് സൈറ്റായ ബൂം ലൈവ് കണ്ടെത്തി. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ് സൈറ്റിലും രവി നായക് എന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ ബൂം ലൈവിന് സാധിച്ചില്ല. 

click me!