ലോകത്തെ ഞെട്ടിച്ച ഉല്‍ക്കമഴയും വീഡിയോയ്‌ക്ക് പിന്നിലെ രഹസ്യവും

By Web TeamFirst Published Sep 1, 2020, 2:12 PM IST
Highlights

ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുക സാധ്യമാണോ? സാമൂഹിക മാധ്യമങ്ങളിലേ പ്രചാരണവും അതിന്‍റെ വസ്‌തുതയും നോക്കാം. 
 

വാഷിംഗ്‌ടണ്‍: ഉല്‍ക്കമഴ ചിത്രീകരിക്കുക അത്ര എളുപ്പമല്ല എന്നിരിക്കേ പ്രചരിക്കുന്ന ഒരു വീഡിയോ ഏവരിലും കൗതുകം സൃഷ്‌ടിക്കുകയാണ്. പകല്‍വെളിച്ചത്തില്‍ ഒരുപറ്റം ഉല്‍ക്കകള്‍ ഭൂമിയിലേക്ക് കത്തിയിറങ്ങുന്നതാണ് വീഡിയോയില്‍. ഇത് കണ്ട് ഏവരും അമ്പരന്നിരിക്കേ ചില സംശയങ്ങളും ശാസ്‌ത്രകുതുകികള്‍ മുന്നോട്ടുവയ്ക്കുന്നു. ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുക സാധ്യമാണോ? സാമൂഹിക മാധ്യമങ്ങളിലേ പ്രചാരണവും അതിന്‍റെ വസ്‌തുതയും നോക്കാം. 

പ്രചാരണം ഇങ്ങനെ

ഉല്‍ക്കമഴ നന്നായി തെളിഞ്ഞ പകല്‍വെളിച്ചത്തില്‍ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

ട്വിറ്ററിന് പുറമെ ഫേസ്‌ബുക്കിലും ഈ വീഡിയോ പലരും പങ്കുവെച്ചിട്ടുണ്ട്.

 

 

വസ്‌തുത

പകല്‍വെളിച്ചത്തില്‍ ഇത്തരമൊരു ഉല്‍ക്കമഴ ചിത്രീകരിച്ചിട്ടില്ലെന്ന് സൗത്ത് ലാബ്(southlab) എന്ന യൂസറുടെ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ തെളിയിക്കുന്നു. മൂന്ന് വീഡിയോകള്‍ സൗത്ത് ലാബിന്‍റെ ഇന്‍സ്റ്റയില്‍ കാണാം. ഒരെണ്ണം പ്രചരിക്കുന്ന വീഡിയോയെങ്കില്‍ മറ്റ് രണ്ടും മേക്കിംഗ് വീഡിയോകളാണ്. #meteor #sky #fx #specialeffects #aftereffects #art #3d #makingof #motiongraphics എന്നീ ഹാഷ്‌ടാഗുകളോടെയായിരുന്നു പോസ്റ്റ്. അഡോബി ആഫ്റ്റര്‍ ഇഫക്‌റ്റ്സ് ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത് എന്ന് ഹാഷ്‌ടാഗുകളും മേക്കിംഗ് വീഡിയോകളും വ്യക്തമാക്കുന്നു. 

നിഗമനം

ഉല്‍ക്കമഴ പകല്‍ വെളിച്ചത്തില്‍ എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന വീഡിയോ യഥാര്‍ഥമല്ല. അഡോബി ആഫ്റ്റര്‍ ഇഫക്‌റ്റ്സ് എന്ന മോഷന്‍ ഗ്രാഫിക്‌സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ വീഡിയോ.  

ശ്രീശൈലം റോഡില്‍ പുള്ളിപ്പുലി രണ്ടുപേരെ കടിച്ചുകൊന്നുവെന്ന് ചിത്രങ്ങള്‍ സഹിതം പ്രചാരണം; സത്യമോ?

മാസ്‌ക് ഉപയോഗിക്കുന്നതിന്‍റെ പരിണിത ഫലം ഈ രോഗങ്ങളോ; ചിത്രങ്ങളും വസ്‌തുതയും

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!