Asianet News MalayalamAsianet News Malayalam

മാസ്‌ക് ഉപയോഗിക്കുന്നതിന്‍റെ പരിണിത ഫലം ഈ രോഗങ്ങളോ; ചിത്രങ്ങളും വസ്‌തുതയും

മാസ്‌ക് ധരിച്ചാല്‍ ഗുരുതര ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകും എന്നാണ് ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം

Fact Check on Wearing Face Masks causes Skin diseases
Author
Delhi, First Published Aug 29, 2020, 9:02 PM IST

ദില്ലി: കൊവിഡ് കാലത്ത് മാസ്‌ക് ധാരണവുമായി ബന്ധപ്പെട്ട് നിരവധി വാദമുഖങ്ങളാണ് ഉയര്‍ന്നത്. മാസ്‌ക് കൊറോണ വൈറസിനെ ചെറുക്കുമെന്നും ഇല്ലെന്നും വാദങ്ങളുയര്‍ന്നു. നിരവധി വ്യാജ പ്രചാരണങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇപ്പോള്‍ മാസ്‌ക് ധാരണത്തെ കുറിച്ചുള്ള പുതിയൊരു പ്രചാരണവും വ്യാജമാണ് എന്ന് വ്യക്തമാവുകയാണ്. 

പ്രചാരണം ഇങ്ങനെ

മാസ്‌ക് ധരിച്ചാല്‍ ഗുരുതര ചര്‍മ്മരോഗങ്ങള്‍ ഉണ്ടാകും എന്നാണ് ഫേസ്‌ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. മുഖക്കുരു പോലുള്ള പാടുകളുള്ള അഞ്ച് പേരുടെ ചിത്രം സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. ജോലിക്കിടയില്‍ ദിവസം മുഴുവന്‍ മാസ്‌ക് ധരിക്കുന്നവര്‍ ശ്രദ്ധിക്കുക, ശരീരത്തിന് പുറത്ത് ഇതാണ് അവസ്ഥ എങ്കില്‍ തൊണ്ടയിലും ശ്വാസകോശത്തിലും ഒക്കെ മാസ്‌ക്കുണ്ടാക്കുന്ന അപകടം എത്രത്തോളം വരും എന്ന ചോദ്യത്തോടെയാണ് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. 

Fact Check on Wearing Face Masks causes Skin diseases

Fact Check on Wearing Face Masks causes Skin diseases

 

വസ്‌തുത

എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കൊന്നും കൊവിഡ് 19നുമായോ മാസ്‌കുമായോ നേരിട്ട് ബന്ധമില്ല എന്നതാണ് യാഥാര്‍ഥ്യം. കൊവിഡ് കാലത്തിന് മുമ്പേയുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നവയില്‍ മിക്കതും. വിക്കിപീഡിയയിലുമൊക്കെ പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ ഇവയിലുണ്ട്. 

നിഗമനം

മാസ്‌ക് ധരിച്ചാല്‍ മുഖത്ത് ബാധിക്കുന്ന ഗുരുതര ത്വക്ക് രോഗങ്ങള്‍ എന്ന് ചിത്രങ്ങള്‍ സഹിതമുള്ള പ്രചാരണം വ്യാജമാണ്. വൈറല്‍ ഇന്‍ഫക്‌‌ഷന്‍ കാരണമുണ്ടാകുന്ന രോഗങ്ങള്‍ വരെ മാസ്‌ക്കിന്‍റെ പേരില്‍ ചാര്‍ത്തി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. മാസ്‌ക് ധാരണം ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകില്ല. എന്നാല്‍ മാസ്‌ക് ഉപയോഗ ശേഷം വൃത്തിയായി കഴുകി സൂക്ഷിക്കേണ്ടത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്.

പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 10000 രൂപ പ്രധാനമന്ത്രിയുടെ ധനസഹായം; സന്ദേശം സത്യമോ?

കമന്‍റ് ചെയ്യുന്ന ആദ്യത്തെ 1000 പേര്‍ക്ക് ക്രിസ്റ്റ്യാനോയുടെ 15 ലക്ഷം! വീഡിയോയ്‌ക്ക് പിന്നില്‍

Follow Us:
Download App:
  • android
  • ios