ഓഗസ്റ്റ് 22 വരെ കേരളത്തില്‍ പതിവിലേറെ തണുപ്പ് അനുഭവപ്പെടുമോ? ആൽഫെലിയോൺ പ്രതിഭാസത്തെ കുറിച്ചുള്ള വാട്‌സ്ആപ്പ് ഫോര്‍വേഡിന്‍റെ വസ്‌തുത- Fact Check

Published : Aug 19, 2025, 09:24 AM IST
Fact Check

Synopsis

‘ഈ കാലയളവിൽ, മുമ്പ് അനുഭവിച്ചിട്ടില്ലാത്ത തണുത്ത താപനില നമുക്ക് അനുഭവപ്പെടാം. ഇത് ശരീരവേദന, തൊണ്ടവേദന, പനി, ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും’- എന്നും വൈറല്‍ വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് 22 വരെ അസാധാരണമായ കാലാവസ്ഥാ സാഹചര്യം വരുന്നോ? മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇക്കാലയളവില്‍ തണുപ്പ് കൂടുതലായിരിക്കുമെന്നും അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യത ഏറെയാണെന്നുമുള്ള തരത്തില്‍ വിശദമായ ഒരു ഒരു വാട്‌സ്ആപ്പ് ഫോര്‍വേഡ് വൈറലാണ്. എന്താണ് ആ വാട്‌സ്ആപ്പ് മെസേജിന്‍റെ വസ്‌തുത. വൈറല്‍ വാട്‌സ്ആപ്പ് ഫോര്‍വേഡ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍, ഫാക്‌ട് ചെക്കിന് വിധേയമാക്കി.

പ്രചാരണം

'നാളെ മുതൽ ഓഗസ്റ്റ് 22 വരെ, കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പ് കൂടുതലായിരിക്കും. ഇതിനെ ആൽഫെലിയോൺ പ്രതിഭാസം എന്ന് വിളിക്കുന്നു. നാളെ രാവിലെ 5:00നും 7:00നും ഇടയിൽ ഇത് ആരംഭിക്കും. ആൽഫെലിയോൺ പ്രതിഭാസത്തിന്‍റെ ഫലങ്ങൾ നമ്മൾ നിരീക്ഷിക്കുക മാത്രമല്ല, അനുഭവിക്കുകയും ചെയ്യും. ഇത് 2025 ഓഗസ്റ്റ് 22ന് അവസാനിക്കും. ഈ കാലയളവിൽ, മുമ്പ് അനുഭവിച്ചിട്ടില്ലാത്ത തണുത്ത താപനില നമുക്ക് അനുഭവപ്പെടാം, ഇത് ശരീരവേദന, തൊണ്ടവേദന, പനി, ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, വിറ്റാമിനുകളും മറ്റ് ആരോഗ്യകരമായ ഭക്ഷണ ഉൽപ്പന്നങ്ങളും ഉപയോഗിച്ച് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് നല്ലതാണ്.

സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം 90,000,000 കിലോമീറ്ററാണ്. എന്നിരുന്നാലും, ഈ ആൽഫെലിയോൺ പ്രതിഭാസ സമയത്ത്, ദൂരം 152,000,000 കിലോമീറ്ററായി വർദ്ധിക്കും, ഇത് 66% വർദ്ധനവാണ്. ദയവായി ഇത് കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും, പ്രിയപ്പെട്ടവരുമായും പങ്കിടുക. ഭയം ജനിപ്പിക്കാനല്ല, മറിച്ച് നമ്മൾ അനുഭവിക്കാൻ പോകുന്ന ഭൂമിശാസ്ത്രപരമായ അവസ്ഥകളെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാനാണ് ഇത്. നിങ്ങൾ ഇത് മനസ്സിലാക്കണം'.

വസ്‌തുത

ആൽഫെലിയോൺ പ്രതിഭാസം നിലനില്‍ക്കുന്നതായും ഓഗസ്റ്റ് 22 വരെ കേരളത്തില്‍ കഴിഞ്ഞ വർഷത്തേക്കാൾ തണുപ്പ് കൂടുതലായിരിക്കും എന്നുമുള്ള വാട്‌സ്ആപ്പ് ഫോര്‍വേഡ് വ്യാജമാണ്. ഈ പ്രതിഭാസം ശരീരവേദന, തൊണ്ടവേദന, പനി, ചുമ, ശ്വസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും എന്ന പ്രചാരണവും ആരും വിശ്വസിക്കേണ്ടതില്ല. വാട്‌സ്ആപ്പ് മെസേജിലെ വിവരങ്ങള്‍ വസ്‌തുതാവിരുദ്ധമാണെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്‌ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കി.

a

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check