എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌മാര്‍ട്ട് ഫോണ്‍ എന്ന് പ്രചാരണം; അപേക്ഷിക്കും മുമ്പ് അറിയേണ്ടത്

By Web TeamFirst Published Aug 25, 2020, 2:14 PM IST
Highlights

എല്ലാ വിദ്യാര്‍ഥികള്‍ക്കും ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ സൗജന്യമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചോ? 

ദില്ലി: രാജ്യത്ത് കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതുവരെ തുറന്നിട്ടില്ല. നിലവില്‍ ഓണ്‍ലൈന്‍ വഴിയാണ് വിവിധ സംസ്ഥാനങ്ങളില്‍ സ്‌കൂള്‍-കോളേജ് തല വിദ്യാഭ്യാസം നടക്കുന്നത്. എന്നാല്‍ ലാപ്‌ടോപുകളുടേയും സ്‌മാര്‍ട്ട് മൊബൈല്‍ ഫോണുകളുടേയും അഭാവം നിരവധി വിദ്യാര്‍ഥികളെ വലയ്‌ക്കുന്നു. ഇതിനൊരു പരിഹാരമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ആന്‍ഡ്രോയ്‌ഡ് ഫോണുകള്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചോ കേന്ദ്ര സര്‍ക്കാര്‍? 

പ്രചാരണം ഇങ്ങനെ

'കൊവിഡ് വ്യാപനം കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിട്ടതാണ് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചത്. അതിനാല്‍ സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ സ്‌മാര്‍ട്ട്ഫോണ്‍ നല്‍കുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാം. ഇതിനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌ത് ഫോം പൂരിപ്പിക്കുക'. 

 

ഫേസ്‌ബുക്കിലും വാട്സ്‌ആപ്പിലുമാണ് ഈ സന്ദേശം പ്രധാനമായും പ്രചരിക്കുന്നത്. പതിവുപോലെ പരമാവധി പേരിലേക്ക് ഈ സന്ദേശം കൈമാറാനുള്ള ആഹ്വാനവും സന്ദേശത്തിലുണ്ട്. 

വസ്‌തുത

ഇത്തരമൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വസ്‌തുത. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റില്‍ സൗജന്യ ഫോണുകളെ കുറിച്ച് അറിയിപ്പില്ല. പ്രചാരണങ്ങള്‍ തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

 

നിഗമനം

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സ്‌മാര്‍ട്ട് ഫോണുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. ഫോണുകള്‍ നല്‍കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

'ഞാൻ മരിച്ചിട്ടില്ല', ജയിംസ് മാത്യുവിനെതിരെ ചാരക്കേസിൽ കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞൻ

'പിണറായി അഭിനന്ദിച്ചു, ബമ്പര്‍ അടിച്ച ലോട്ടറി പായലിന് നഷ്ടമായി'; വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസിന്‍റെയല്ല

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​

click me!