'പ്രവാസികളെ ഇതിലേ ഇതിലേ'; കാസര്‍കോട് 2000 രൂപ നിരക്കില്‍ കൊവിഡ് ടെസ്റ്റ് എന്ന് വ്യാജ പ്രചാരണം

Published : Jul 16, 2020, 03:14 PM ISTUpdated : Jul 17, 2020, 09:52 PM IST
'പ്രവാസികളെ ഇതിലേ ഇതിലേ'; കാസര്‍കോട് 2000 രൂപ നിരക്കില്‍ കൊവിഡ് ടെസ്റ്റ് എന്ന് വ്യാജ പ്രചാരണം

Synopsis

പ്രവാസികളെ ലക്ഷ്യമിട്ടുള്ള പരിശോധനയുടെ വിവരങ്ങളെന്ന പേരിലാണ് വാട്‌സ്‌ആപ്പില്‍ സന്ദേശം പ്രചരിക്കുന്നത്

പെരിയ: കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ പണം ഈടാക്കി കൊവിഡ് ടെസ്റ്റ് നടത്തുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. പ്രവാസികളെ ലക്ഷ്യമിട്ടുള്ള പരിശോധനയുടെ വിവരങ്ങളെന്ന പേരിലാണ് സാമൂഹ്യമാധ്യമമായ വാട്‌സ്‌ആപ്പില്‍ സന്ദേശം പ്രചരിക്കുന്നത്. കേന്ദ്ര സര്‍വകലാശാലയുടെ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടെയാണ് പ്രചാരണം. 

പ്രചാരണം ഇങ്ങനെ

ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ടെസ്റ്റ് നിര്‍ബന്ധം ആക്കിയത് അറിഞ്ഞിരിക്കുമല്ലോ. 

അതിന് വേണ്ടിയുള്ള ടെസ്റ്റ് central university of Kerala (periya) 2000 രൂപ + ഡോക്‌ടര്‍ Consultation Fee. രാവിലെ 10 മണി മുതല്‍ 1 മണി വരെ പോകുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതുക. അത് ഇല്ലാത്തവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് കയ്യില്‍ കരുതുക. 

Quotantine കാലാവധി കഴിഞ്ഞവര്‍ ആണെങ്കില്‍ അതിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടുപോകണം. 24 മണിക്കൂറിനുള്ളില്‍ റിസല്‍റ്റ് കിട്ടും. മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് ഇല്ലാതെതന്നെ പോകാന്‍ പറ്റും. (എന്നാലും ഒന്ന് വിളിച്ചു പോകുന്നത് ആണ് നല്ലത്. തിരക്ക് കൂടിയാല്‍ അറിയാന്‍ പറ്റും. 

Central University of Kerala
University Periye, Kerala, India
COVID-19 testing lab
Phone no +91 4672232403

വസ്‌തുത

വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശം പ്രകാരമുള്ള സേവനങ്ങള്‍ ഒന്നും ആരോഗ്യവകുപ്പ് കാസര്‍കോടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ നല്‍കുന്നില്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചതായി ഐ ആന്‍ഡ് പിആര്‍ഡി ഫാക്‌ട് ചെക്ക് കേരള അറിയിച്ചു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് മുമ്പും വ്യാജ പ്രചാരണങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവന്നിട്ടുണ്ട് പിആര്‍ഡി കേരളയുടെ ഫാക്‌ട് ചെക്ക് വിഭാഗം. 

 

കാണാം ഫാക്‌ട് ചെക്ക് വീഡിയോ

മൂന്ന് കണ്ണുകളുമായി ജനിച്ച കുട്ടി; ലോകത്തെ അത്ഭുതപ്പെടുത്തിയ വീഡിയോയ്‌ക്ക് പിന്നിലെ കള്ളം പൊളിഞ്ഞു

മന്ത്രി കെ ടി ജലീലിനെ അപകീര്‍ത്തിപ്പെടുത്തുന്ന സ്‌ക്രീന്‍ഷോട്ട് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അല്ല; വ്യാജം

കോഴിക്കോട് ജില്ലയില്‍ ജൂലൈ 17ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; ശബ്‌ദ സന്ദേശം വ്യാജം

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​
 

 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check