ട്രൂഡോ മാത്രമല്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല ഹാരിസും; ട്വീറ്റും യാഥാർഥ്യവും

Published : Dec 03, 2020, 08:56 PM IST
ട്രൂഡോ മാത്രമല്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല ഹാരിസും; ട്വീറ്റും യാഥാർഥ്യവും

Synopsis

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിനുള്ള പിന്തുണ വര്‍ധിക്കുന്നതിന്‍റെ തെളിവായാണ് കമല ഹാരിസിന്‍റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്. 

'കര്‍ഷക സമരത്തെ ഇന്ത്യയിലെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയ രീതി കണ്ട് ഞെട്ടലുണ്ടായെന്ന പ്രതികരണവുമായി അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ്'. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമര്‍ശത്തിന് പിന്നാലെയാണ കമല ഹാരിസിന്‍റേതെന്ന പേരില്‍ ട്വീറ്റ് എത്തുന്നത്. കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ ശ്രദ്ധിക്കുന്നുണ്ട്, നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷക സമരത്തിനുള്ള പിന്തുണ വര്‍ധിക്കുന്നതിന്‍റെ തെളിവായാണ് കമല ഹാരിസിന്‍റെ പേരിലുള്ള ട്വീറ്റ് വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയുടെ സര്‍ക്കാര്‍ കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്തുന്ന രീതി ഞെട്ടലുണ്ടാക്കുന്നു. പുതിയ നിയമം അവരുടെ ജീവിതത്തെ അപകടത്തിലാക്കും. ജലപീരങ്കയും കണ്ണീര്‍ വാതകവും പ്രയോഗിക്കുന്നതിന് പകരം അവരുമായി ഭരണകൂടം ചര്‍ച്ച നടത്തുകയാണ് വേണ്ടത് എന്നായിരുന്നു കമല ഹാരിസിന്‍റെ പേരില്‍ പ്രചരിച്ച ട്വീറ്റിലെ പരാമര്‍ശം. നവംബര്‍ 28ന് കമലഹാരിസ് നടത്തിയ ട്വീറ്റ് എന്ന നിലയ്ക്കാണ് പ്രചാരണം ശക്തമായത്. 

എന്നാല്‍ കാനഡയിലെ എംപി ജാക്ക് ഹാരിസിന്‍റെ ട്വീറ്റാണ് കമല ഹാരിസിന്‍റേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. ജാക്ക് ഹാരിസിന്‍റെ ട്വീറ്റിലെ പരാമര്‍ശങ്ങള്‍ കമല ഹാരിസിന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രത്തോടൊപ്പം വച്ച കൃത്രിമമായി നിര്‍മ്മിച്ച സ്ക്രീന്‍ ഷോട്ടാണ് ഇത്തരത്തില്‍ വ്യാജമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍ നിരവധിപ്പേരാണ് ഇത് കമല ഹാരിസിന്‍റെ ട്വീറ്റ് എന്ന നിലയില്‍ പങ്കുവച്ചിട്ടുള്ളത്. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന കര്‍ഷകര്‍ക്ക് നന്ദി പറയുന്നുവെന്നാണ് നവംബര്‍ 27ന് നടത്തിയ ട്വീറ്റില്‍ കമല ഹാരിസ് കുറിക്കുന്നത്. ഈ ട്വീറ്റിനുള്ള മറുപടിയായി നിരവധിപ്പേരാണ് ഇന്ത്യയിലെ കര്‍ഷക സമരത്തിന്‍റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഇന്ത്യയിലെ കര്‍ഷക സമരത്തിന് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പിന്തുണ പ്രഖ്യാപിച്ചതായി നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണ്. 

PREV

Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.

click me!

Recommended Stories

പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കഴുത കയറിയെന്ന് വൈറല്‍ വീഡിയോ; സംഭവത്തിന്‍റെ സത്യം പുറത്ത്- Fact Check
ഒഴുകിനടക്കുന്ന കണ്ടെയ്‌നറില്‍ നിന്ന് ഐഫോണുകള്‍ വാരിക്കൂട്ടി യുവാക്കള്‍, വൈറല്‍ വീഡിയോ എഐ നിര്‍മ്മിതം | Fact Check