തുടർച്ചയായ മാസ്ക് ഉപയോഗം മരണത്തിന് കാരണമാകുമോ? മറുപടിയുമായി ലോകാരോഗ്യ സംഘടന

By Elsa Tresa JoseFirst Published Jun 11, 2020, 3:18 PM IST
Highlights

ആളുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്ക് ഇപയോഗിക്കാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന് പിന്നാലെയാണ് ഇത്തരം പ്രാചരണം വ്യാപകമാവുന്നത്. 

തുടര്‍ച്ചയായി മാസ്ക് ധരിക്കുന്നത് രക്തത്തിലെ ഓക്സിജന്‍ കുറയാന്‍ കാരണമാകുന്നതായും തലച്ചോറിലെ ഓക്സിജന്‍ കുറഞ്ഞ് മരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? ആളുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്ക് ഇപയോഗിക്കാതെ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം കര്‍ശനമാക്കുന്നതിന് പിന്നാലെയാണ് ഇത്തരം പ്രാചരണം വ്യാപകമാവുന്നത്.


പ്രചാരണം

ഒരു മാസ്ക് തുടര്‍ച്ചയായി ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. രക്തത്തിലെ ഓക്സിജന്‍ കുറയുന്നു, തലച്ചോറിലെ ഓക്സിജന്‍ കുറയുന്നു. ബലഹീനത അനുഭവപ്പെടുന്നു, മരണത്തിലേക്ക് നയിക്കും. ഒന്നോ അതിലധികമോ വ്യക്തികളുമായി അടുത്ത ബന്ധത്തിലായിരിക്കുമ്പോൾ മാത്രം ഇത് ഉപയോഗിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് സ്വയം വേർപെടുത്തിക്കൊണ്ട് അതിന്റെ ഉപയോഗം കുറയ്ക്കുക. എസിയുള്ള കാറില്‍ മാസ്ക് ധരിക്കുന്നത് അജ്ഞതയാണെന്നുമാണ് പ്രചാരണത്തിന്‍റെ അവകാശവാദം. 

വസ്തുത

മാസ്കിന്‍റെ ഉപയോഗം അസ്വസ്ഥത സൃഷ്ടിക്കുമെങ്കിലും കാര്‍ബണ്‍ ഡയോക്സൈഡ് വിഷബാധയിലേക്കും ഓക്സിജന്‍ ലഭ്യതക്കുറവിനും കാരണമാകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഡിസ്പോസ് ചെയ്യാവുന്ന തരത്തിലുള്ള മാസ്ക് പുനരുപയോഗിക്കരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ അളവിലുള്ളതാണ് ധരിക്കുന്ന മാസ്ക് എന്ന് ഉറപ്പാക്കണമെന്നും ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വിശദമാക്കിയിട്ടുള്ളതാണ്

 

വസ്തുതാ പരിശോധന രീതി

ലോകാരോഗ്യ സംഘടന വിഷയത്തില് നടത്തിയിട്ടുള്ള അറിയിപ്പുകള്‍. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍

നിഗമനം

മാസ്ക് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഓക്സിജന്‍ ലഭ്യത കുറച്ച് മരണത്തിന് കാരണമാക്കും എന്ന രീതിയിലുള്ള പ്രചാരണം വ്യാജമാണ്. 

click me!