Health Tips: രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന പത്ത് ഭക്ഷണങ്ങള്‍

Published : Aug 04, 2025, 08:16 AM ISTUpdated : Aug 04, 2025, 08:18 AM IST
immunity

Synopsis

പെട്ടെന്ന് രോഗങ്ങള്‍‌ വരുന്നതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

പെട്ടെന്ന് രോഗങ്ങള്‍‌ വരാറുണ്ടോ? ഇതിനെ ചെറുക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓറഞ്ച്

വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. വെളുത്തുള്ളി

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്തുള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. അവയിൽ അല്ലിസിൻ പോലുള്ള സൾഫർ അടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും അണുബാധകളെ ചെറുക്കുന്നു.

3. തൈര്

പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

4. ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ടവേദന, ഓക്കാനം എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ കൂട്ടാനും ഗുണം ചെയ്യും.

5. ചീര

വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

6. മഞ്ഞള്‍

ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ പാചകത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

7. ബദാം

വിറ്റാമിന്‍ ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

8. കിവി

വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ കിവിയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

9. പേരയ്ക്ക

വിറ്റാമിൻ സി ധാരാളം അടങ്ങിയ പേരയ്ക്കയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണ്.

10. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ