ക്യാൻസര്‍ സാധ്യത കൂട്ടുന്ന പത്ത് ഭക്ഷണങ്ങൾ...

Published : Dec 11, 2023, 01:47 PM ISTUpdated : Dec 11, 2023, 01:48 PM IST
ക്യാൻസര്‍ സാധ്യത കൂട്ടുന്ന പത്ത് ഭക്ഷണങ്ങൾ...

Synopsis

ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും പറയുന്നു. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം... 

അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവയാണ് പലപ്പോഴും ക്യാൻസര്‍ സാധ്യതയെ കൂട്ടുന്നത്. അതില്‍ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപഭോഗം ക്യാൻസർ സാധ്യതയെ കൂട്ടുമെന്ന് പഠനങ്ങളും പറയുന്നു. അത്തരത്തില്‍ ക്യാൻസര്‍ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

സംസ്‌കരിച്ച മാംസം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോസേജുകൾ പോലെ ചുവന്നതും സംസ്കരിച്ചതുമായ മാംസം അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക. 

രണ്ട്...

റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യതയെ കൂട്ടും. 

മൂന്ന്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചിലപ്പോള്‍ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും അടങ്ങിയിട്ടുണ്ട്. 

നാല്... 

പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ഇവ അമിത വണ്ണത്തിനും കാരണമാകും. 

അഞ്ച്...

മദ്യം ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമിതമായി മദ്യപിക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മദ്യപാനവും കുറയ്ക്കുക. 

ആറ്...

അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം. 

ഏഴ്...

പതിവായി ജങ്ക് ഫുഡ് കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

എട്ട്... 

ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും വയറിലെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം.

ഒമ്പത്... 

ക്യത്യമ മധുരം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. 

പത്ത്... 

ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മഞ്ഞുകാലത്തെ തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന; വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ രാവിലെ കുടിക്കേണ്ട 5 പാനീയങ്ങൾ
ബൺ ദോശ വളരെ എളുപ്പം തയ്യാറാക്കാം