കാലാവസ്ഥ മാറുന്നതു മൂലമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.  രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്.  

മഞ്ഞുകാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവ. കാലാവസ്ഥ മാറുന്നതു മൂലമാണ് ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. രോഗപ്രതിരോധശേഷി കൂട്ടുകയാണ് ഇതിനായി ചെയ്യേണ്ടത്. 

എന്തായാലും മഞ്ഞുകാലത്തെ തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയവയെ ശമിക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാര്‍ഗങ്ങളുണ്ട്. അത്തരം ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

തുമ്മലും ജലദോഷവും ചുമയുമൊക്കെ അകറ്റാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇഞ്ചി സഹായിക്കും. ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇവയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്... 

തേനാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തേനിൽ പലതരം ആന്‍റി ബാക്ടീരിയൽ, ആന്‍റി മൈക്രോബയൽ ഗുണങ്ങളുണ്ട്. ഇവ ചുമയും തൊണ്ടവേദനയും ജലദോഷവും മാറാന്‍ സഹായിക്കും. ഇതിനായി ഇഞ്ചി ചായയിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിക്കാം. 

മൂന്ന്... 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടുന്നത് ഇത്തരം ജലദോഷം, തുമ്മല്‍, തൊണ്ട വേദന തുടങ്ങിയവയെ തടയാന്‍ സഹായിക്കും. ഇതിനായി ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

മഞ്ഞളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ ജലദോഷവും ചുമയും മാറാനും പ്രതിരോധശേഷി കൂടാനും സഹായിക്കും.

അഞ്ച്...

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം മികച്ച ഒരു ആന്റി മൈക്രോബിയൽ ഘടകമാണ്. ജലദോഷമുള്ളപ്പോൾ നിങ്ങളുടെ ഭക്ഷണത്തിൽ ഒരു വെളുത്തുള്ളി കൂടുതലായി ചേർക്കുന്നത് ഇതിന്റെ ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കും. 

ആറ്...

ജലദോഷം മാറാന്‍ ആവി പിടിക്കുന്നത് മൂക്കിന് ആശ്വാസം പകരാൻ സഹായിക്കും. 

ഏഴ്... 

ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് തൊണ്ടവേദനയെ ശമിപ്പിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: തുമ്മല്‍, ജലദോഷം, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളില്‍ മാറിയില്ലെങ്കില്‍, നിർബന്ധമായും ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. 

Also read: മോണരോഗത്തെ എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo