ഉറക്കക്കുറവുണ്ടോ? നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ 10 ഭക്ഷണങ്ങള്‍

Published : Mar 18, 2025, 02:00 PM IST
ഉറക്കക്കുറവുണ്ടോ? നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ 10 ഭക്ഷണങ്ങള്‍

Synopsis

ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി ഉറക്കം ലഭിക്കാനുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ഏറെ പ്രധാനമാണ്. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഉറക്കക്കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിന്‍റെ കൃത്യമായ കാരണം കണ്ടെത്തി ഉറക്കം ലഭിക്കാനുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ഏറെ പ്രധാനമാണ്. രാത്രി നല്ല ഉറക്കം ലഭിക്കാന്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉറക്കം കിട്ടാൻ കഴിക്കേണ്ട മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. ബ്ലാക്ക് ബീന്‍സ്

പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് ബ്ലാക്ക് ബീന്‍സ്. കൂടാതെ ഇവയില്‍ മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

2. ചീര   

ചീര പോലെയുള്ള ഇലക്കറികളില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉറക്കത്തിന് ഗുണം ചെയ്യും.

3. ബദാം

മഗ്നീഷ്യം ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും.  

4. വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

5. മത്തങ്ങാ വിത്തുകള്‍ 

മഗ്നീഷ്യം ധാരാളം അടങ്ങിയ ഒരു സീഡാണ് മത്തങ്ങാ വിത്ത്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

6. ഡാര്‍ക്ക് ചോക്ലേറ്റ് 

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാനും ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. 

7. അവക്കാഡോ

അവക്കാഡോ അഥവാ വെണ്ണപ്പഴത്തിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഉറക്കക്കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

8. അണ്ടിപ്പരിപ്പ് 

മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാല്‍ അണ്ടിപ്പരിപ്പ് കഴിക്കുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

9. യോഗര്‍ട്ട് 

കാത്സ്യത്തിന് പുറമേ മഗ്നീഷ്യവും യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും. 

10. ഓട്സ് 

ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മഗ്നീഷ്യം ലഭിക്കാനും രാത്രി നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍