മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

Published : Mar 18, 2025, 12:32 PM IST
 മുഖം കണ്ടാല്‍ പ്രായം പറയാതിരിക്കാന്‍ കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

Synopsis

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. 

ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്‍റെ കാര്യത്തില്‍ തന്നെയാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം. 

1. ബദാം 

വിറ്റാമിന്‍ ഇയും പ്രോട്ടീനും ഫാറ്റി ആസിഡും ഫൈബറുമൊക്കെ അടങ്ങിയതാണ് ബദാം. അതിനാല്‍ ബദാം പതിവായി കഴിക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മം നല്‍കും.  

2. വാള്‍നട്സ് 

വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബിയും ഒമേഗ 3 ഫാറ്റി ആസിഡും ചര്‍മ്മത്തിലെ ചുളിവുകളെ കുറയ്ക്കുകയും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യും. 

3. പിസ്ത

വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പിസ്തയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  

4. കശുവണ്ടി

കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലീനിയം, സിങ്ക് എന്നിവ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്താനും സഹായിക്കും. 

5. ബ്രെസീല്‍ നട്സ് 

സെലീനിയം അടങ്ങിയ ബ്രെസീല്‍ നട്സും ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

6. ഡ്രൈഡ് ആപ്രിക്കോട്ട്

വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍