ഇതാ അടുത്തൊരു കുട്ടി ഷെഫ് കൂടി; വൈറലായി വീഡിയോ

Published : Mar 05, 2021, 12:49 PM ISTUpdated : Mar 05, 2021, 01:38 PM IST
ഇതാ അടുത്തൊരു കുട്ടി ഷെഫ് കൂടി; വൈറലായി വീഡിയോ

Synopsis

ഇപ്പോഴിതാ ഇല്ലീറിയന്‍ കേംരജ്‌ എന്ന മൂന്ന് വയസുകാരന്‍റെ പാചക വിരുതാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.

പിച്ചവച്ചു നടക്കുന്ന  പ്രായത്തിൽത്തന്നെ തകർപ്പൻ പാചക വീഡിയോകളുമായെത്തി സോഷ്യൽമീഡിയയിൽ താരമായ കോബേയെ പലര്‍ക്കും പരിചിതമാണ്. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഷെഫായ കോബേയുടെ കുക്കിംഗ് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്.

ഇപ്പോഴിതാ ഇല്ലീറിയന്‍ കേംരജ്‌ എന്ന മൂന്ന് വയസുകാരന്‍റെ പാചക വിരുതാണ് അത്തരത്തില്‍ സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 'ഇല്ലീറിയാന്‍ കുക്ക്‌സ്' എന്ന് പേരുള്ള ഇന്‍സ്റ്റഗ്രാം പേജില്‍ ഇല്ലീറിയന്റെ നിരവധി ബേക്കിങ് വീഡിയോകളുണ്ട്. കേക്ക്, മഫിന്‍, പാന്‍കേക്ക് തുടങ്ങിയ വിഭവങ്ങളിലാണ് ഈ കുരുന്നിന്‍റെ പരീക്ഷണം. 

 

ഈ വീഡിയോകള്‍ എല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നൂറിലധികം വീഡിയോകള്‍ ഈ പേജില്‍ ഉണ്ട്. അമ്പതിനായിരത്തലധികം പേരാണ് പേജ് ഫോളോ ചെയ്യുന്നത്. 

 

Also Read: ഇത് കുട്ടി ഷെഫിന്‍റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യല്‍ പാചകം; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ