സോഷ്യല്‍ മീഡിയയിലെ താരമായ ഈ കുട്ടി ഷെഫിനെ നിങ്ങളില്‍ പലര്‍ക്കും പരിചയമുണ്ടാകും. കുക്കിംഗ് വീഡിയോകളിലൂടെ വമ്പന്‍ ഷെഫുമാരുടെ ഇടയില്‍ കോബേ ഒരു സ്റ്റാറാണ്. 

രണ്ട് വയസ്സ് മാത്രം പ്രായമുള്ള കോബേയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ വാലന്‍റൈന്‍സ്  ഡേ സ്പെഷ്യല്‍‌ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഈ കുഞ്ഞന്‍ ഷെഫ്. 

ചോക്ലേറ്റിൽ മുക്കിയ സ്ട്രോബറിയാണ് വാലന്‍റൈന്‍സ് ഡേ സ്പെഷ്യലായി കുഞ്ഞ് കോബേ തയ്യാറാക്കിയത്. ബേക്ക് ചെയ്യുന്നതിന് മുന്നേതന്നെ കൊതിയടക്കാനാകാതെ സ്ട്രോബറി ആശാന്‍ കഴിക്കുന്നതും വീഡിയോയില്‍ കാണാം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by KOBE EATS (@kobe_yn)

 

'സ്ട്രോബെബീസ്'  എന്ന് കോബേ പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണെന്നാണ് ആളുകളുടെ പ്രതികരണം. തന്‍റെ രണ്ടാം പിറന്നാളിനും സ്പെഷ്യൽ വിഭവങ്ങളുമായി ഈ കുട്ടി ഷെഫ് എത്തിയിരുന്നു.

Also Read: കുക്കിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ കുഞ്ഞന്‍ ഷെഫിന്റെ പിറന്നാള്‍ പാചകം കണ്ടോ?