
വണ്ണം കുറയ്ക്കാനായി എന്തു ചെയ്യണം എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളില്‍ പലരും. പൊതുവേ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. എന്ത് ഡയറ്റുകള്‍ പിന്തുടര്‍ന്നാലും പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ മറക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതൊരാൾക്കും പിന്തുടരാൻ പറ്റുന്നതും, പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്. മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്നും ഡയബറ്റിസ് കെയർ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, ഒലീവ് ഓയില്‍ തുടങ്ങിയവയാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുന്നത്.
ഇത്തരത്തില്‍ മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്...
മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവര്‍ പ്രധാനമായും കഴിക്കേണ്ട ഒന്നാണ് പയർ, ചെറുപയർ, ബീൻസ് തുടങ്ങിയവ. ഇത് ശരീരത്തിൽ പ്രോട്ടീനും നല്ല കാർബോഹൈഡ്രേറ്റും ലഭിക്കാന്‍ സഹായിക്കും. ഈ പയറുവർഗങ്ങളിൽ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്...
പാലുല്‍പ്പന്നങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും പാലുല്‍പ്പന്നങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡിു, പ്രോട്ടീന്‍, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മൂന്ന്...
നട്സുകളും ഡ്രൈ ഫ്രൂട്ട്സുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്സ്, പിസ്ത, ബദാം തുടങ്ങിയ നട്സുകളും ആപ്രിക്കോട്ട്, പിയര്‍, ഡ്രൈ ഫിഗ്സ് തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സുകളും കഴിക്കുന്നതും മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് നല്ലതാണ്. മാതളം, ആപ്പിള്‍ തുടങ്ങിയ ഫ്രെഷ് പഴങ്ങളും ഇക്കൂട്ടര്‍ക്ക് കഴിക്കാം. ഒമേഗ 3 ഫാറ്റി ആസിഡ്, ഒമേഗ 6, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
നാല്...
ചിക്കനും മത്സ്യവും ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ചിക്കന്‍ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും വണ്ണം കുറയ്ക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍, ഈ അഞ്ച് പഴങ്ങള്‍ ഒഴിവാക്കൂ...