ചെറിയൊരു ബോര്‍ഡ് എഴുതിവച്ചു; ഇതോടെ യുവാവിന്‍റെ കോഫി ഷോപ്പ് വൈറല്‍!

Published : Aug 16, 2023, 11:08 AM IST
ചെറിയൊരു ബോര്‍ഡ് എഴുതിവച്ചു; ഇതോടെ യുവാവിന്‍റെ കോഫി ഷോപ്പ് വൈറല്‍!

Synopsis

'കോഫി ബാര്‍' എന്നാണ് തെരുവോരത്തുള്ള ചെറിയ കാപ്പിക്ക‍ടയ്ക്ക് മായങ്ക് പേരിട്ടിരിക്കുന്നത്. തീരെ ചെറിയൊരു സ്റ്റാള്‍ ആണിത്. എന്നാലീ സ്റ്റാള്‍ ഇത്രകണ്ട് പ്രശസ്തിയാര്‍ജിക്കാനൊരു കാരണമുണ്ട്

ഒരുപാട് രസകരമായ വിവരങ്ങളുടെയും അറിവുകളുടെയുമെല്ലാം സ്രോതസാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍. ഓരോ ദിനസവും ഇത്തരത്തില്‍ രസകരമായതോ നമ്മളില്‍ കൗതുകം ജനിപ്പിക്കുന്നതോ ആയ എത്രയോ വീഡിയോകളും വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ വഴി നമ്മളിലേക്കെത്തുന്നത്!

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രശസ്തരായ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ പ്രശസ്തിയാര്‍ജ്ജിച്ചു എന്നതുകൊണ്ട് മാത്രം വ്യക്തികളോ സ്ഥാപനങ്ങളോ വിജയിക്കണമെന്നില്ല. പക്ഷേ അത് നല്ലൊരു അവസരമാണെന്ന് മാത്രം. 

എന്തായാലും ഇത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ് ഒരു യുവാവിന്‍റെ കോഫി ഷോപ്പ്. മുംബൈയിലെ താക്കൂര്‍ എന്ന സ്ഥലത്താണ് മായങ്ക് പാണ്ഡെയുടെ കോഫി ഷോപ്പ്. 'കോഫി ബാര്‍' എന്നാണ് തെരുവോരത്തുള്ള ചെറിയ കാപ്പിക്ക‍ടയ്ക്ക് മായങ്ക് പേരിട്ടിരിക്കുന്നത്. 

തീരെ ചെറിയൊരു സ്റ്റാള്‍ ആണിത്. എന്നാലീ സ്റ്റാള്‍ ഇത്രകണ്ട് പ്രശസ്തിയാര്‍ജിക്കാനൊരു കാരണമുണ്ട്. മായങ്ക് തന്‍റെ സ്റ്റാളിന് മുമ്പിലൊരു ബോര്‍ഡ് എഴുതിവച്ചിരുന്നു. ഈ ബോര്‍ഡിലെ വാക്കുകളാണ് ഇദ്ദേഹത്തിന്‍റെ കോഫി ഷോപ്പിനെ പ്രശസ്തമാക്കിയിരിക്കുന്നത്. തന്‍റെ ബ്രാൻഡ് ആയ കോഫി ബാറിനെ ഗ്ലോബല്‍ മാര്‍ക്കറ്റിലേക്ക് എത്തിക്കണമെന്നതാണ് തന്‍റെ സ്വപ്നം എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. 

ഈ ബോര്‍ഡ് അടക്കം മായങ്കിന്‍റെ കാപ്പിക്കടയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇന്ന് നാം കാണുന്ന പല പ്രമുഖ ബ്രാൻഡുകളുടെയും തുടക്കം ഇങ്ങനെയായിരുന്നുവെന്നും സ്വപ്നം എത്രമാത്രം തീവ്രമാണോ അത്ര തന്നെ വിജയം കൈവരിക്കുമെന്നുമെല്ലാം മായങ്കിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേര്‍ കുറിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെ ശുഭാപ്തിവിശ്വാസത്തിനും ഉയരങ്ങളിലെത്താനുള്ള ആഗ്രഹത്തിനുമെല്ലാം ആളുകള്‍ ആശംസകള്‍ നേരുകയാണ്. പലരും ഇദ്ദേഹത്തെ സഹായിക്കാനുള്ള മനസും പങ്കുവയ്ക്കുന്നുണ്ട്. മായങ്കിന്‍റെ സ്റ്റാളിന് പരിസരത്തുകൂടി പോകുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ കാപ്പി വാങ്ങി കഴിക്കാമല്ലോ. അത് അദ്ദേഹത്തിന്‍റെ ബിസിനസ് കൂട്ടുമല്ലോ. 40-45 രൂപ വരെയാണ് മായങ്കിന്‍റെ കാപ്പികളുടെ വില.

 

Also Read:- ചെങ്കുത്തായ പാറയില്‍ ഒരു പലചരക്ക് കട!; ഇതെവിടെയാണെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍