ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആറ് പഴങ്ങള്‍

Published : Mar 10, 2025, 10:11 PM ISTUpdated : Mar 10, 2025, 10:13 PM IST
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആറ് പഴങ്ങള്‍

Synopsis

പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രേറ്റ് തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം

ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനായി വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

2. ഓറഞ്ച്

ഓറഞ്ച്  രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും  പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. 

3. സ്ട്രോബെറി

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ സ്ട്രോബെറി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

4. തണ്ണിമത്തന്‍

തണ്ണിമത്തനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.  ഫൈബറുകളും, വിറ്റാമിന്‍ സിയും, പൊട്ടാസ്യവും  ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

5. മാതളം 

വിറ്റാമിൻ സി, കെ, ബി തുടങ്ങിയവ അടങ്ങിയ മാതളവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

6. കിവി

കിവിയിൽ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഉയര്‍ന്ന ബിപിയെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡയറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍