പ്രതിരോധശേഷി കൂട്ടുന്നതിന് ഈ സൂപ്പർ ഫുഡുകൾ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ
തണുപ്പുകാലത്ത് പനിയും, പകർച്ചാവ്യാധികളും തുടങ്ങി പലതരം രോഗങ്ങൾ നമുക്ക് വരുന്നു. ഈ സമയത്ത് രോഗങ്ങളെ തടയാൻ നല്ല പ്രതിരോധശേഷി ആവശ്യമാണ്. ഇവ വെള്ളത്തിൽ കുതിർത്ത് കഴിക്കൂ.

ചിയ സീഡ്
ചിയ സീഡിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
പിസ്ത
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പിസ്ത. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും വെള്ളത്തിൽ കുതിർത്ത് പിസ്ത കഴിക്കാം. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
ഉണക്കിയ അത്തിപ്പഴം
ഉണക്കിയ അത്തിപ്പഴം ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ മതി.
വാൽനട്ട്
തലച്ചോറിന്റെ ആരോഗ്യം, ഓർമ്മശക്തി, ശ്രദ്ധ എന്നിവ കൂട്ടാൻ വെള്ളത്തിൽ കുതിർത്ത വാൽനട്ട് കഴിക്കുന്നത് നല്ലതാണ്. കൂടാതെ പ്രതിരോധശേഷി കൂട്ടാനും ഇതിന് സാധിക്കും.
കറുത്ത ഉണക്ക മുന്തിരി
ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. വെള്ളത്തിൽ കുതിർത്തതിന് ശേഷം കഴിക്കാം. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ബദാം
ബദാമിൽ ധാരാളം മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവൻ ബദാം വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കണം. അടുത്ത ദിവസം കഴിക്കാം. ഇത് പ്രതിരോധ ശേഷി കൂടാൻ സഹായിക്കുന്നു.

