ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് മസാല ദോശയാണ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചത് ഒരു കപ്പ്
2. പച്ചമുളക് ചെറുതായി അരിഞ്ഞത്
3. ഇഞ്ചി ചെറുതായി അരിഞ്ഞത്
4. മഞ്ഞൾപ്പൊടി ഒരു സ്പൂൺ
5. ഉപ്പ് ആവശ്യത്തിന്
6. എണ്ണ നാല് സ്പൂൺ
7. കടുക് ഒരു സ്പൂൺ
8. ചുവന്ന മുളക് നാലെണ്ണം
9. കറിവേപ്പില രണ്ട് തണ്ട്
10. തുവരപ്പരിപ്പ് രണ്ടു സ്പൂൺ
11. സവാള ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തയ്യാറാക്കേണ്ട വിധം
അരിയും ഉഴുന്നും നന്നായി അരച്ച് പൊങ്ങി വരാനായി മാറ്റിവയ്ക്കുക. 8 മണിക്കൂർ ഇങ്ങനെ വെയ്‌ക്കേണ്ടതുണ്ട്. അതുകഴിഞ്ഞ് ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് തോല് കളഞ്ഞു മാറ്റിവയ്ക്കുക. ശേഷം ഗ്യാസ് സ്റ്റൗവിൽ പാൻ വെച്ച് നന്നായി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കാം. അതുകഴിഞ്ഞ് കടുക്, ചുവന്ന മുളക്, കറിവേപ്പില, തുവര പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവ ഇതിലേക്ക് ചേർക്കാം. ശേഷം ഇഞ്ചിയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് ഉടച്ചു വെച്ചിട്ടുള്ള ഉരുളക്കിഴങ്ങും ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും സവാളയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി വഴറ്റിയെടുക്കുക. ദോശക്കല്ല് ചൂടാകുമ്പോൾ അതിലേക്ക് മാവൊഴിച്ച് നന്നായി പരത്തി അതിന്റെ ഉള്ളിലായി കുറച്ച് നെയ്യ് സ്പ്രെഡ് ചെയ്തതിനുശേഷം ഉരുളക്കിഴങ്ങിന്റെ മസാല കൂടി വെച്ചാൽ മതി. രുചിയൂറും മസാല ദോശ റെഡി.


