ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും...

Published : Mar 20, 2024, 10:43 AM IST
ഈ ഏഴ് ഭക്ഷണങ്ങള്‍ നിങ്ങളുടെ മുഖത്ത് പ്രായക്കൂടുതല്‍ തോന്നിപ്പിക്കും...

Synopsis

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കുകയും വേണം.

പ്രായമാകുന്നതിന്‍റെ ആദ്യ സൂചനകള്‍ കാണുന്നത് ചര്‍മ്മത്തിലാണ് എന്നത് കൊണ്ടുതന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചര്‍മ്മം ചെറുപ്പമായിരിക്കണമെങ്കില്‍, ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങളാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.  അതുപോലെ ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കുകയും വേണം. 

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചുളിവുകളും വളയങ്ങളും മറ്റും തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള പരിചയപ്പെടാം... 

ഒന്ന്... 

ഫ്രെഞ്ച് ഫ്രൈസ് പോലെ വറുത്ത ഭക്ഷണങ്ങള്‍ ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഒട്ടും നന്നല്ല. കാരണം ഇവയിലെ അമിതമായ ഉപ്പ് ചർമ്മത്തിലെ ജലാംശം ഇല്ലാതാക്കുകയും ചുളിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

രണ്ട്... 

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് അടുത്തതായി ഒഴിവാക്കേണ്ടത്. പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കാം. 

മൂന്ന്...

കൊഴുപ്പടങ്ങിയ ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടുക മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. 

നാല്... 

സോസേജ്, ഹോട്ട് ഡോഗ്സ് പോലെയുള്ള പ്രോസസിഡ് ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

അഞ്ച്... 

കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ബ്രെഡ് പോലെയുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. 

ആറ്...

കോഫിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈനിന്‍റെ അമിത ഉപയോഗവും ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ഏഴ്...

അമിതമായ മദ്യപാനവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമാക്കാം. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും വരകള്‍ വീഴ്ത്താനും ചര്‍മ്മം വരണ്ടു പോകാനും ഇത് കാരണമാകും. അതിനാല്‍ മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...