Viral Video : പോഹ വില്‍ക്കുന്ന വൃദ്ധ ദമ്പതിമാർ; ഒരാഴ്ച കൊണ്ട് വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍ !

Published : Dec 12, 2021, 09:17 AM IST
Viral Video : പോഹ വില്‍ക്കുന്ന വൃദ്ധ ദമ്പതിമാർ; ഒരാഴ്ച കൊണ്ട് വീഡിയോ കണ്ടത് ഒരു കോടിയിലധികം പേര്‍ !

Synopsis

വീടിന്‍റെ വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ വൃദ്ധ ദമ്പതികള്‍ പോഹ വില്‍ക്കാന്‍ ഇറങ്ങിയതെന്നും വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു. നാലുവര്‍ഷം മുമ്പാണ് ഇവര്‍ ഈ ഭക്ഷണശാല തുടങ്ങിയത്. 

എഴുപത് വയസുകാരായ വൃദ്ധ ദമ്പതികള്‍ (Old Couple) നാഗ്പുരിലെ വഴിയരികില്‍ പോഹയും (Poha) ഉരുളക്കിഴങ്ങ് ബോണ്ടയും വില്‍ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. നാഗ്പുരില്‍നിന്നുള്ള (Nagpur) ബ്ലോഗര്‍മാരായ വിവേകും അയേഷയുമാണ് ദമ്പതികളുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.

വീടിന്‍റെ വാടക കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇത്തരത്തില്‍ വൃദ്ധ ദമ്പതികള്‍ പോഹ വില്‍ക്കാന്‍ ഇറങ്ങിയത്. നാലുവര്‍ഷം മുമ്പാണ് ഇവര്‍ ഈ ഭക്ഷണശാല തുടങ്ങിയതെന്നും വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു. അതിരാവിലെ എഴുന്നേറ്റ്  എല്ലാം തയ്യാറാക്കി, അഞ്ചുമണിക്ക് ഇവിടെ എത്തും. 

പോഹയ്ക്ക് പത്ത് രൂപയും ബോണ്ടയ്ക്ക് 15 രൂപയുമാണ് ദമ്പതികള്‍ ഈടാക്കുന്നത്. വീഡിയോ വൈറലായതോടെ വൃദ്ധ ദമ്പതികള്‍ക്ക് സ്നേഹവും പ്രോത്സാഹനവും അറിയിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തത്. 'അവരുടെ മുഖത്തെ പുഞ്ചിരി നോക്കൂ, ആരാധനാലയങ്ങളില്‍ കൊണ്ടുപോയി കൊടുക്കുന്ന പണം ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍' എന്നാണ് ഒരാളുടെ കമന്‍റ്.  

 

Also Read: സ്കൂള്‍ കുട്ടികളുടെ 'ബോണ്ട ഭായി', ഊട്ടിയിലെ ഈ ചായക്കട വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍