കരളിനെ നശിപ്പിക്കുന്ന ഈ എട്ട് ഭക്ഷണങ്ങളെ ഒഴിവാക്കാം

Published : May 15, 2025, 02:20 PM IST
കരളിനെ നശിപ്പിക്കുന്ന ഈ എട്ട് ഭക്ഷണങ്ങളെ ഒഴിവാക്കാം

Synopsis

ചില ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ? പല കാരണങ്ങള്‍ കൊണ്ടും കരളിന്‍റെ ആരോഗ്യം മോശമാകാം. ചില ഭക്ഷണങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് ഒട്ടും നന്നല്ല. അത്തരത്തില്‍ കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. സോസുകള്‍

പായ്ക്ക് ചെയ്ത പല സോസുകളിലും പഞ്ചസാര, സോഡിയം, പ്രിസർവേറ്റീവുകൾ എന്നിവ ചേർത്തിട്ടുണ്ട്. ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും, ഇത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന രോഗത്തിനും കാരണമാകാം.

2.  സോഡ

ഫ്രക്ടോസ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ സോഡയും മറ്റ് മധുരമുള്ള പാനീയങ്ങളും അമിതമായി കുടിക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാം. 

3. എനർജി ഡ്രിങ്കുകള്‍

എനര്‍ജി ഡ്രിങ്കുകളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

4. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാരയുടെ അമിത ഉപയോഗം കരളിന്‍റെ ആരോഗ്യത്തെ ബാധിക്കാനും, നോൺ ആൽക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കൂട്ടാനും കാരണമാകും. അതിനാല്‍ കുക്കീസ്, കേക്ക് തുടങ്ങിയ കൊഴുപ്പും ഷുഗറും അടങ്ങിയ ബേക്കറി ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  

5. വൈറ്റ് ബ്രെഡ്, പാസ്ത

വൈറ്റ് ബ്രെഡ്, പാസ്ത എന്നിവയുടെ ഗ്ലൈസെമിക് സൂചിക കൂടുതലാണ്. ഇവയില്‍ കാര്‍ബോഹൈട്രേറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  

6. എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുണ്ടാകും. ഇവയും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. 

7. പ്രോസസിഡ് ഭക്ഷണങ്ങള്‍

ബേക്കൺ, ഹോട്ട് ഡോഗുകൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളിലെ അമിത കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനും ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടാനും കാരണമാകും. അതിനാല്‍ ഇവ ഒഴിവാക്കുക. 

8. റെഡ് മീറ്റ്

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ ചുവന്ന മാംസം അമിതമായി കഴിക്കാതിരിക്കുക.

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്