ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...

By Web TeamFirst Published Feb 17, 2021, 4:34 PM IST
Highlights

ദോശപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇതൊരു പറക്കും ദോശയുടെ വീഡിയോ ആണ്. 

ദോശ ഇഷ്ടമല്ലാത്തവര്‍ ഉണ്ടാകുമോ? ഇല്ലായെന്ന് തോന്നുന്നു. അത്രയ്ക്കും വൈവിധ്യമാര്‍ന്നതാണ് ഈ തെന്നിന്ത്യന്‍ വിഭവം. മലയാളികളുടെ പ്രഭാത ഭക്ഷണത്തില്‍ ദോശയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇപ്പോഴിതാ ദോശപ്രേമികളെ ആകര്‍ഷിക്കുന്ന ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇതൊരു പറക്കും ദോശയുടെ വീഡിയോ ആണ്. 

മുംബൈയിലെ മംഗള്‍ദാസ് മാര്‍ക്കറ്റിലെ തെരുവോരത്തെ ഒരു ദോശ കടക്കാരനാണ് ഇവിടത്തെ താരം. സാധാരണ മസാല ദോശ തന്നെയാണ് ഇവിടെ തയ്യാറാക്കുന്നത്. എന്നാല്‍ ചുടുന്ന ആള്‍ അത് കൈമാറുന്ന രീതിയാണ് ഇവിടത്തെ ഹൈലൈറ്റ്. 

ദോശ ചുട്ട് അതില്‍ പനീറും മസാലയുമെല്ലാം ചേര്‍ത്ത് മടക്കി മുറിച്ചശേഷമാണ് ആശാന്‍ തന്‍റെ സ്പെഷ്യല്‍ ഐറ്റം ഇറക്കുന്നത്. രണ്ട് കഷ്ണമാക്കിയ ദോശ അടുത്ത് പ്ലേറ്റുമായി നില്‍ക്കുന്ന ആളിന് ഒന്ന് നോക്കുക പോലും ചെയ്യാതെ എറിഞ്ഞുകൊടുക്കുകയാണ്. അതും അടുത്ത ദോശ ചുടാനുള്ള ഒരുക്കം നടത്തുന്നതിനിടെ തീര്‍ത്തും അനായാസമായാണ് അയാള്‍ ദോശ വളരെ ഉയരത്തില്‍ എറിഞ്ഞുകൊടുക്കുന്നത്. 

 

'സ്ട്രീറ്റ് ഫുഡ് റെസിപ്പി' എന്ന ഫേസ്ബുക്ക് പേജില്‍ 'സെര്‍വിങ് ദോശ ലൈക്ക് എ ബോസ്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഫെബ്രുവരി പന്ത്രണ്ടിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 84 ദശലക്ഷം ആളുകളാണ് കണ്ടത്. ദോശ ഉണ്ടാക്കുന്ന ആളെ അഭിനന്ദിച്ചുകൊണ്ട് കമന്‍റ് ചെയ്യാനും ദോശപ്രേമികള്‍ മറന്നില്ല. 

Also Read: ഒരു ദോശയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

click me!