‍ബ്രൊക്കോളി സൂപ്പ് ഇങ്ങനെ തയ്യാറാക്കി നോക്കൂ

By Web TeamFirst Published Feb 17, 2021, 3:09 PM IST
Highlights

ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ സിയുടെയും ഫോളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. കൂടാതെ ഫൈറ്റോകെമിക്കലുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി ബ്രൊക്കോളിയിൽ അടങ്ങിയിട്ടുമുണ്ട്. ബ്രൊക്കോളിയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അര്‍ബുദത്തെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. ബ്രൊക്കോളി പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബ്രൊക്കോളി കൊണ്ട് രുചികരമായി ഹെൽത്തിയായൊരു സൂപ്പ് തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

വെജിറ്റബിൾ സ്റ്റോക്ക്              800 മില്ലി
ബ്രൊക്കോളി                             700 ഗ്രാം
ആൽമണ്ട്                                    50 ഗ്രാം
സ്കിംഡ് മിൽക്ക്                     250 മില്ലി
ഉപ്പ്                                            പാകത്തിന്
കുരുമുളക് പൊടി                  പാകത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബ്രൊക്കോളി ചെറിയ കഷ്ണങ്ങളാക്കുക. ഇത് 10 മിനിട്ടോളം ആവിയിൽ വേവിക്കുക. ബ്രൊക്കോളി, വെജ്സ്റ്റോക്ക്, ആൽമണ്ട്, സ്കിംഡ് മിൽക്ക് എന്നവ ഒരു ബ്ലൻഡറിൽ നന്നായി അരച്ചെടുക്കുക. ഇനി പാകത്തിന് ഉപ്പും കുരുമുളകും ചേർത്തിളക്കി ഒരു പാനിലേക്ക് ഒഴിക്കുക. ഇത് ചെറുതീയിൽ ചൂടാക്കി എടുക്കണം. ഇനി ബൗളിലേക്ക് ഒഴിച്ച് ബാക്കിയുള്ള ആൽമണ്ടും ബ്രൊക്കോളി കഷ്ണങ്ങളും കൊണ്ട് അലങ്കരിക്കുക...

കിടിലൻ പനീര്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ...

click me!