ഈ വേനലില്‍ കുളിരേകാന്‍ ഒരു സൂപ്പര്‍ പാനീയം...

Published : Apr 26, 2019, 01:30 PM IST
ഈ വേനലില്‍ കുളിരേകാന്‍ ഒരു സൂപ്പര്‍ പാനീയം...

Synopsis

ചൂടുകാലത്ത് ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.  

ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. ചൂട് കൂടുമ്പോള്‍ പല തരത്തിലുളള ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടാകാം. അവയെ തടയാന്‍ പ്രത്യേകം മുന്‍കരുതലുകളെടുക്കണം. ചൂടുകാലത്ത് ത്വക്കില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.  നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വേനലില്‍ കുടിക്കാന്‍ ഉത്തമമായ ഒരു പാനീയം തയ്യാറാക്കാം.

ചേരുവകള്‍

ഒരു കപ്പ് പാല്‍
ഒരു നേന്ത്രപ്പഴം
കാല്‍കപ്പ് കപ്പലണ്ടിയും വെണ്ണയും ചേര്‍ത്ത മിശ്രിതം
അരകപ്പ് തൈര്
കാല്‍കപ്പ് ഓട്ട്‌സ് പൊടി
രണ്ടു ടീസ്‌പൂണ്‍ പഞ്ചസാര

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചേര്‍ത്ത് മിക്‌സിയില്‍ ഇട്ടു ചെറുതായി അടിച്ചെടുക്കുക. ഇപ്പോള്‍ ഈ ഉഗ്രന്‍ പാനീയം കുടിക്കാന്‍ തയ്യാര്‍. ഒരു ഗ്ലാസില്‍ പകര്‍ന്നെടുക്കുക. ആവശ്യമെങ്കില്‍ ഏതെങ്കിലും പരിപ്പുകള്‍(അണ്ടിപ്പരിപ്പ്, ബദാംപരിപ്പ്) ഉപയോഗിച്ച് മനോഹരമാക്കാം. ഇനി കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കാം. നിര്‍ജ്ജലീകരണം ഒഴിവാക്കാനും, വേനലില്‍ കുടിക്കാനും ഉത്തമമായ പാനീയമാണിത്.

PREV
click me!

Recommended Stories

കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്
ചോളം സൂപ്പറാണ്, ഒരു അടിപൊളി സാലഡ് തയ്യാറാക്കിയാലോ?