നമുക്ക് ഭക്ഷണം തയ്യാറാക്കി തരുന്നവരോട് നന്ദി പറയാം; വീഡിയോയുമായി ശോഭന

Web Desk   | Asianet News
Published : Feb 02, 2021, 05:08 PM IST
നമുക്ക് ഭക്ഷണം തയ്യാറാക്കി തരുന്നവരോട് നന്ദി പറയാം; വീഡിയോയുമായി ശോഭന

Synopsis

അടുക്കള വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതിനെയും വളരെ വേഗത്തിലുള്ള പാചകത്തെയും പ്രശംസിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.

സ്ഥിരമായി നൃത്ത വീഡിയോകളാണ് നടി ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ, ഇത്തവണ താരം പങ്കുവച്ചിരിക്കുന്നത് ഒരു പാചക വീഡിയോയാണ്.

' വളരെ സാധാരണമായ ഒരു ബ്രേക്ക് ഫാസ്റ്റ് വിഭവമാണെങ്കിലും അതു ചെയ്തത് ഞാനാണെങ്കിൽ അഭിനന്ദനീയമാണ്...’ ​എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

'അടുക്കളയോ‍ട് ചേർന്ന് നിൽക്കുന്ന മാവിന്റെ ഇലപ്പടർപ്പിനിടയിലൂടെ വരുന്ന വെളിച്ചം ആസ്വദിക്കുകയെന്നതും പാചകം ചെയ്യാൻ ഒരു കാരണമാണ്. പാചകം, അത് ഇഷ്ടമുള്ളത് കുക്ക് ചെയ്യുക എന്നതു തന്നെയാണ്... നമുക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കുന്നവരോട് നന്ദി പറയാം...' - ശോഭന കുറിച്ചു.

മുട്ട ചിക്കുന്നതിന്റെ വീഡിയോയാണ് ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രൈയിങ് പാനിൽ വെളുത്തുള്ളി, മുട്ട, ക്രീം, ചീസ്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് തയ്യാറാക്കാവുന്ന ഒരു സിമ്പിൾ വിഭവമാണ് ഇത്. അടുക്കള വൃത്തിയായി സൂക്ഷിച്ചിരിക്കുന്നതിനെയും വളരെ വേഗത്തിലുള്ള പാചകത്തെയും പ്രശംസിച്ച് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.

 

PREV
click me!

Recommended Stories

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍