തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

Published : Jan 20, 2024, 08:45 AM IST
തലമുടി കൊഴിയുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

Synopsis

തലമുടിയുടെ ആരോഗ്യത്തിനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വേണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍  തലമുടിക്കായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

നല്ല ആരോഗ്യത്തിന് കൃത്യമായ ഭക്ഷണക്രമം അത്യന്താപേക്ഷിതമാണ്. തലമുടിയുടെ ആരോഗ്യത്തിനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വേണം. തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍  തലമുടിക്കായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

1. മുട്ട

പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. തലമുടി തഴച്ച് വളരാന്‍ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

2. ചീര

ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

3. സാൽമൺ  ഫിഷ്

 ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. 

5. അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് അവക്കാഡോ. ഇവ തലമുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

6. നട്സും വിത്തുകളും 

ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും. കൂടാതെ, ഇവ തലച്ചോറിന്റെ പ്രവർത്തനവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കും.  

7. ഗ്രീക്ക് തൈര്

ഗ്രീക്ക് തൈരിൽ പ്രോട്ടീൻ, വിറ്റാമിൻ ബി 5, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ തലമുടിയെ ശക്തിപ്പെടുത്തുന്നു, വിറ്റാമിൻ ബി 5 തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

8. പയറുവര്‍ഗങ്ങള്‍

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ദിവസവും ഈ രണ്ട് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

youtubevideo


 

PREV
click me!

Recommended Stories

നിങ്ങൾ രസം പ്രിയരാണോ? എ​ങ്കിൽ എളുപ്പം തയ്യാറാക്കാം 10 വ്യത്യസ്ത രസങ്ങൾ
ഈ 5 ഭക്ഷണങ്ങൾ വൃക്കകളുടെ ആരോഗ്യത്തെ ബാധിക്കുന്നു; സൂക്ഷിക്കണേ