Asianet News MalayalamAsianet News Malayalam

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ദിവസവും ഈ രണ്ട് നട്സുകള്‍ മാത്രം കഴിച്ചാല്‍ മതി...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ട് പ്രധാനപ്പെട്ട നട്സുകളെ പരിചയപ്പെടാം...

add these two nuts to avoid early ageing
Author
First Published Jan 19, 2024, 9:20 PM IST

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിതാരിക്കാന്‍ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഇതിനായി വെള്ളം ധാരാളം കുടിക്കുക, വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുക. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട രണ്ട് പ്രധാനപ്പെട്ട നട്സുകളെ പരിചയപ്പെടാം... 

ഒന്ന്... 

ബദാം ആണ് ആദ്യം.  വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം.  ബദാമില്‍ അടങ്ങിയ വിറ്റാമിന്‍ ഇ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചർമ്മത്തെ മിനുസമാർന്നതും മൃദുലവുമാക്കാനും ചര്‍മ്മം യുവത്വത്തോടെയിരിക്കാനും പതിവായി ബദാം കഴിക്കുന്നത് നല്ലതാണ്.  കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. 

രണ്ട്... 

വാള്‍നട്സാണ് രണ്ടാമത്തേത്. നിരവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഒരു നട്സാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ്. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മ്മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം നല്ലതാണ്.  ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും അടങ്ങിയ  ഇവ കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഗ്ലിസറിന്‍ പതിവായി ചര്‍മ്മത്തില്‍ പുരട്ടിയാലുള്ള ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios