
സന്ധിവേദന, നഖങ്ങൾ പെട്ടെന്ന് പൊട്ടുക, തലമുടി കൊഴിച്ചില്‍, നടുവേദന എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നതിന്റെ സൂചനയായിരിക്കാം. ഇത് നേരിയതോ ഗുരുതരമായതോ ആയ ചില രോഗങ്ങൾക്ക് കാരണമാകുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യും. വിറ്റാമിൻ ഡിയുടെ അളവ് സ്വാഭാവികമായി വർദ്ധിപ്പിക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ ഇതാ:
1. മുട്ടയുടെ മഞ്ഞ
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ മുട്ടയുടെ മഞ്ഞയെ പരിഹരിക്കാം.
2. മഷ്റൂം
മഷ്റൂം അഥവാ കൂണില്‍ നിന്നും ശരീരത്തിന് വേണ്ട വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
3. സാല്‍മണ്‍ ഫിഷ്
സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
4. സോയാ മില്‍ക്ക്
സോയാ പാലിലും നല്ലൊരു ശതമാനം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
5. പശുവിന്‍ പാല്‍
പശുവിന്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. കൂടാതെ ഇവയില്‍ കാത്സ്യവും അടങ്ങിയിരിക്കുന്നു.
6. ഓറഞ്ച് ജ്യൂസ്
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച്. അതിനാല്‍ ഓറഞ്ച് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.