വാള്‍നട്ട് മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഈ ഗുണങ്ങള്‍...

By Web TeamFirst Published Mar 17, 2024, 6:58 PM IST
Highlights

പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, വിറ്റാമിനുകള്‍‌, ധാതുക്കള്‍, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്സ്.

നട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്സ് അറിയപ്പെടുന്നത്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്സ്.  പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, വിറ്റാമിനുകള്‍‌, ധാതുക്കള്‍, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്സ്. ദിവസവും രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതുപോലെ വാള്‍നട്ട്  മില്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

വാള്‍നട്ട് പാലിൽ വിറ്റാമിൻ ഇ, സെലിനിയം, തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്... 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവയും അടങ്ങിയ വാള്‍നട്ട് മില്‍ക്ക് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.  ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്... 

ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. 

നാല്... 

പ്രമേഹ രോഗികള്‍ വാള്‍നട്ട് പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ  പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്... 

കാത്സ്യം, പൊട്ടാസ്യം, അയേണ്‍, സിങ്ക് തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ആറ്... 

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് പാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്... 

വാള്‍നട്ട് പാല്‍ രാത്രി കുടിക്കുന്നത്  നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ, ഫാറ്റി ലിവറിനെ തടയാം...

youtubevideo

click me!