
സന്ധികളുടെ വീക്കം, വേദന, ചലനശേഷി കുറയൽ എന്നിവയ്ക്ക് കാരണമാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ആർത്രൈറ്റിസ്. ആന്‍റി- ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് ആർത്രൈറ്റിസ് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. അത്തരത്തില്‍ സന്ധിവാതം കൈകാര്യം ചെയ്യുന്നതിനായി കഴിക്കേണ്ട ആന്‍റി- ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ ഇതാ:
1. ബെറി പഴങ്ങള്‍
ബെറികളിൽ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. അതിനാല്‍ സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
2. തക്കാളി
തക്കാളിയിൽ ധാരാളം ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് സന്ധി വീക്കം കുറയ്ക്കുകയും ആർത്രൈറ്റിസ് സാധ്യത കുറയ്ക്കുകയും ചെയ്യും.
3. ഇലക്കറികൾ
വിറ്റാമിൻ ഇ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും സന്ധി വീക്കവും സന്ധികളിലെ വേദനയും കുറയ്ക്കാന്‍ സഹായിക്കും.
4. ഫാറ്റി ഫിഷ്
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഫാറ്റി ഫിഷ്. ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് വീക്കം കുറയ്ക്കാനും സന്ധിവാതത്തിന്‍റെ മറ്റ് ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും.
5. നട്സും സീഡുകളും
ഒമേഗ-3 ഫാറ്റി ആസിഡുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും ഉറവിടമായ നട്‌സും വിത്തുകളും കഴിക്കുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
6. ഒലീവ് ഓയിൽ
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഒലീവ് ഓയിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.
7. മഞ്ഞൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് സംയുക്തമാണ്. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ചേര്‍ക്കാം.
8. അവക്കാഡോ
അവക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും വീക്കം കുറയ്ക്കാൻ സഹായിക്കും.
9. ഇഞ്ചി
ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഇഫക്റ്റുകൾ ഉള്ള ജിഞ്ചറോൾ പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഇഞ്ചിയിലുണ്ട്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആർത്രൈറ്റിസ് രോഗികള്‍ക്ക് നല്ലതാണ്.
10. കുരുമുളക്
കുരുമുളകിൽ വിറ്റാമിൻ സിയും മറ്റ് ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യും.
Also read: ഭക്ഷണത്തിന് ശേഷം കുറച്ച് ശർക്കര കഴിക്കൂ; അറിയാം ഗുണങ്ങള്‍