മഴയുള്ള ദിവസം കഴിക്കാന്‍ ഇഷ്ടം ഈ ഭക്ഷണമെന്ന് അനുഷ്ക ശര്‍മ്മ

Published : Jul 28, 2020, 04:21 PM ISTUpdated : Jul 28, 2020, 04:38 PM IST
മഴയുള്ള ദിവസം കഴിക്കാന്‍ ഇഷ്ടം ഈ ഭക്ഷണമെന്ന് അനുഷ്ക ശര്‍മ്മ

Synopsis

മുംബൈയിലെ  ഫ്ലാറ്റില്‍ ഇരുന്നുകൊണ്ടാണ് മഴയും ആസ്വദിച്ച് താരം തന്‍റെ പ്രിയ ഭക്ഷണം കഴിക്കുന്നത്. 

ലോകമെമ്പാടും ആരാധകരുളള ബോളിവുഡ് നടിയാണ് അനുഷ്ക ശർമ്മ. കൊവിഡ് കാലത്ത് വീടിനുള്ളില്‍ തന്നെ കഴിയുന്ന താരം തന്‍റെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ മഴയുള്ള സമയത്ത് തനിക്ക് കഴിക്കാന്‍ ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് പങ്കുവച്ചിരിക്കുകയാണ് അനുഷ്ക. 'വട പാവ്'  കഴിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചുകൊണ്ടാണ് മഴയത്ത് ഇവ കഴിക്കാന്‍ തനിക്ക് ഏറേ ഇഷ്ടമാണെന്ന് താരം കുറിച്ചിരിക്കുന്നത്. 

 

കഴിഞ്ഞ നാല് ദിവസമായി കനത്ത മഴയാണ് മുംബൈയില്‍. മുംബൈയിലെ  ഫ്ലാറ്റില്‍ ഇരുന്നുകൊണ്ടാണ് മഴയും ആസ്വദിച്ച് താരം തന്‍റെ പ്രിയപ്പെട്ട ഭക്ഷണം കഴിക്കുന്നത്. നീലയും വെളളയും നിറത്തിലുള്ള ചെക്കിന്‍റെ ഡ്രസ്സാണ് അനുഷ്കയുടെ വേഷം. 

 

 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഭര്‍ത്താവ് കോലിക്കൊപ്പം വീടിനുള്ളില്‍ ചിലവിടുന്ന നല്ല നിമിഷങ്ങളും തന്‍റെ വളര്‍ത്തുനായയുടെയും പ്രിയപ്പെട്ട ചെടികളുടെയുമൊക്കെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

Also Read: മഴയിൽ മുങ്ങി മുംബൈ: വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ