ഇത് 'ബാഹുബലി സമൂസ'; 30 മിനുറ്റിനുള്ളില്‍ തിന്നാല്‍ സമ്മാനമുണ്ടേ...

Published : Jul 08, 2022, 11:53 PM IST
ഇത് 'ബാഹുബലി സമൂസ'; 30 മിനുറ്റിനുള്ളില്‍ തിന്നാല്‍ സമ്മാനമുണ്ടേ...

Synopsis

ഇനി പത്ത് കിലോ ഭാരം വരുന്ന സമൂസ കൂടി തയ്യാറാക്കി ചലഞ്ച് കുറച്ചുകൂടി വലുതാക്കാനാണ് ഇവരുടെ തീരുമാനം. ഇപ്പോള്‍ തന്നെ കടയിലേക്ക് ധാരാളം പേര്‍ വരുന്നുണ്ടെന്നും പലരും ചലഞ്ച് ഏറ്റെടുക്കുന്നുണ്ടെന്നും കടയുടമ പറയുന്നു. 

'ബാഹുബലി സമൂസ', -പേര് കേട്ടാല്‍ തന്നെ ഈ സമൂസയുടെ ( Bahubali Samosa ) പ്രത്യേകത നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. എട്ട് കിലോ ആണ് ഈ സമൂസയുടെ ഭാരം. എന്തിനാണ് ഇത്രയും ഭീമാകാരനായൊരു സമൂസ തയ്യാറാക്കിയിരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചോ?

ഇത് മറ്റൊന്നുമല്ല, ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി ചെയ്തൊരു സംഗതിയാണ്. ഈ യമണ്ടൻ സമൂസ ഒറ്റക്കൊരാള്‍ അര മണിക്കൂര്‍ കൊണ്ട് തിന്നുതീര്‍ക്കണം. ഇതാണ് ചലഞ്ച് ( Food Challenge) . ചല‍ഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമ്മാനവുമുണ്ട്. 

30 മിനുറ്റ് മാത്രമുപയോഗിച്ച് ഇവരുടെ 'ബാഹുബലി സമൂസ' ( Bahubali Samosa ) കാലിയാക്കുന്നവര്‍ക്ക് 51,000 രൂപയാണ് റെസ്റ്റോറന്‍റ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചലഞ്ച് ( Food Challenge) ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ആരും വിജയി ആയിട്ടില്ലെന്നാണ് മീററ്റിലെ കുര്‍ത്തി ബസാറിലുള്ള റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥര്‍ അറിയിക്കുന്നത്. 

'ഞങ്ങള്‍ക്ക് ഞങ്ങളുടെ സമൂസയെ കുറിച്ച് കൂടുതല്‍ പേരെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇത്തരമൊരു ചലഞ്ച് വച്ചത്. ആദ്യം നാല് കിലോഗ്രാം തൂക്കമുള്ള സമൂസയാണ് ഉണ്ടാക്കിയത്. പിന്നെയത് എട്ടായി. ഇതിന് ഒരെണ്ണത്തിന് 1,100 രൂപയാണ് വിലവരുന്നത്. ഉരുളക്കിഴങ്ങ് മസാല, പീസ്, കോട്ടേജ് ചീസ്, ഡ്രൈഡ് ഫ്രൂട്ട്സ് എന്നിവയാണ് ഇതിന്‍റെ ഫില്ലിംഗ്...'- കടയുടമയായ ശുഭാം പറയുന്നു. 

ഇനി പത്ത് കിലോ ഭാരം വരുന്ന സമൂസ കൂടി തയ്യാറാക്കി ചലഞ്ച് കുറച്ചുകൂടി വലുതാക്കാനാണ് ഇവരുടെ തീരുമാനം. ഇപ്പോള്‍ തന്നെ കടയിലേക്ക് ധാരാളം പേര്‍ വരുന്നുണ്ടെന്നും പലരും ചലഞ്ച് ഏറ്റെടുക്കുന്നുണ്ടെന്നും കടയുടമ പറയുന്നു. എന്തായാലും രസകരമായ ചലഞ്ചിന് സോഷ്യൽ മീഡിയിയലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 

 

Also Read:- കത്തുന്ന അടുപ്പുമായി നടക്കും; വേറിട്ട സമൂസ കച്ചവടക്കാരന്‍

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍