വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പഴങ്ങൾ
പഴങ്ങൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് വൃക്കകളുടെ പ്രധാന ജോലി. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പഴങ്ങൾ കഴിക്കൂ.
15

Image Credit : Asianet News
ബ്ലൂബെറി
ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വൃക്കയിലെ വീക്കം തടയാനും സഹായിക്കും.
25
Image Credit : our own
ക്രാൻബെറി
യൂറിനറി ഇൻഫെക്ഷൻ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ക്രാൻബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
35
Image Credit : Getty
ആപ്പിൾ
ആപ്പിളിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
45
Image Credit : Getty
ചുവന്ന മുന്തിരി
ചുവന്ന മുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.
55
Image Credit : Getty
മാതളം
മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനും, പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കകളെ സംരക്ഷിക്കുന്നു.
Latest Videos

