ഒരു കിവിയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

Published : Dec 11, 2020, 03:38 PM ISTUpdated : Dec 11, 2020, 03:40 PM IST
ഒരു കിവിയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

Synopsis

ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവ ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. 

ആരോഗ്യത്തിന് ഏറേ നല്ലതാണ് കിവിപ്പഴം. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം,  ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ആസ്ത്മ രോഗികള്‍ക്ക് കിവി കഴിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

 

ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവ ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. ഒരു കിവിയില്‍ (ഏകദേശം 69 ഗ്രാം) 42 കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

 

Also Read: മധുര പ്രേമിയാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്