സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങള്‍

Published : Jan 12, 2025, 10:04 PM IST
സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് പാനീയങ്ങള്‍

Synopsis

പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്.

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍  ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. 

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. 

1.ലാവണ്ടർ ചായ 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ലാവണ്ടർ ചായ. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനും ഇവ സഹായിക്കും. ഇവ പതിവായി രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

2. പുതിനയില ചായ

പുതിനയില ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും മാനസികാരോഗ്യം സംരക്ഷിക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

3. മഞ്ഞള്‍ പാല്‍ 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുളള കുര്‍ക്കുമിന്‍ അടങ്ങിയ മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി ഒരു ഏലയ്ക്ക വീതം ചവച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍

youtube video

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍