അയമോദക വെള്ളം കുടിക്കുന്നത് പതിവാക്കൂ, അറിയാം ഗുണങ്ങള്‍

Published : Jan 12, 2025, 06:35 PM ISTUpdated : Jan 12, 2025, 06:38 PM IST
അയമോദക വെള്ളം കുടിക്കുന്നത് പതിവാക്കൂ,  അറിയാം ഗുണങ്ങള്‍

Synopsis

ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ അയമോദക വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം സഹായിക്കും.   

വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഒന്നാണ് അയമോദകം. അതുകൊണ്ടു തന്നെ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ അയമോദക വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ അയമോദക വെള്ളം സഹായിക്കും. 

രാവിലെ  വെറും വയറ്റില്‍ അയമോദക വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം തണുപ്പു സമയത്ത് കുടിക്കുന്നത് ചുമ, ജലദോഷം എന്നിവയെ അകറ്റാനും ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

സ്ത്രീകള്‍ക്ക് ആര്‍ത്തവ വേദന കുറയ്ക്കാനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അയമോദക വെള്ളം കുടിക്കാം. കലോറി കുറഞ്ഞ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.

അയമോദക വെള്ളം തയ്യാറാക്കുന്ന വിധം: 

ആദ്യം ഒരു ടേബിൾസ്പൂൺ അയമോദക വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാന്‍ വയ്ക്കുക. രാവിലെ, ഈ മിശ്രിതം ഒന്ന് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് ഈ വെള്ളം കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നെയ്യിൽ വറുത്ത ഉലുവ പാലില്‍ ചേര്‍ത്ത് രാവിലെ കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍