ദിവസവും ഒരു മാതളം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

Published : Nov 07, 2025, 06:28 PM IST
pomegranate juice

Synopsis

നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മാതളം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ആന്‍റി ഓക്‌സിഡന്‍റുകള്‍, വിറ്റാമിനുകൾ, ആന്‍റി- ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമാണ് മാതളം. നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മാതളം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ഒരു മാതളം വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം:

1. ആന്‍റി ഓക്‌സിഡന്റുകളാൽ സമ്പന്നം

മാതളത്തില്‍ ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാൻസർ, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിച്ചേക്കാം.

2. ഹൃദയാരോഗ്യം

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, മോശം കൊളസ്ട്രോൾ കുറയ്ക്കാനും മാതളം സഹായിക്കും.

3. ദഹനം

നാരുകളാല്‍ സമ്പന്നമായതിനാല്‍ മാതളം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും ആന്‍റി വൈറല്‍, ആന്‍റിബാക്ടീരയല്‍ ഗുണങ്ങളും അടങ്ങിയ മാതളം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

5. തലച്ചോറിന്‍റെ ആരോഗ്യം

ദിവസവും മാതളം കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. ശരീരഭാരം കുറയ്ക്കാന്‍

നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

 

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി