പാചകവാതക സിലിണ്ടറുകൾ ബുക്ക് ചെയ്താൽ ലഭിക്കാൻ കാലതാമസം നേരിടുന്ന നിലവിലെ സാഹചര്യത്തില്‍ പാചകം വേണ്ടാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

പാചകവാതക പ്രതിസന്ധി ഗുരുതരമായതോടെ നിരവധി ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി. സിലിണ്ടറുകൾ ബുക്ക് ചെയ്താൽ ലഭിക്കാൻ കാലതാമസം നേരിടുന്ന നിലവിലെ സാഹചര്യത്തില്‍, പാചകം വേണ്ടാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. അവല്‍ നനച്ചത്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് അവല്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജം പകരാനും വിളര്‍ച്ചയെ തടയാനും ഇവ സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ അവല്‍ നനച്ചതും പഴവും കൂട്ടി കഴിക്കാവുന്നതാണ്.

2. ചെറുപയര്‍ മുളപ്പിച്ചത്

നാരുകളും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

3. സാലഡുകൾ

ഏത്തപ്പഴം, മാമ്പഴം, ആപ്പിൾ, പേരയ്ക്ക, പപ്പായ തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത സാലഡുകൾ, അതുപോലെ വെള്ളരിക്ക, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേർത്ത സാലഡുകൾ എന്നിവയും ആരോഗ്യത്തിന് നല്ലതാണ്.

4. ഓവർനൈറ്റ് ഓട്സ്

പാൽ അല്ലെങ്കിൽ തൈരിൽ ഓട്സ് കുതിർത്ത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് കഴിക്കാം.

5. തൈര് വിഭവങ്ങള്‍

കട്ടിയുള്ള തൈരിൽ വെള്ളരിക്ക, മല്ലിയില, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത‍് കഴിക്കാം. യോഗര്‍ട്ടില്‍ ബെറി പഴങ്ങള്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

6. ബ്രെഡ്

ബ്രെഡ് ജാമിനൊപ്പമോ ബട്ടറിനൊപ്പമോ ചീസിനൊപ്പമോ ചേര്‍ത്ത് കഴിക്കാം.

7. ഡ്രൈ ഫ്രൂട്സ്

കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും.

8. ഫ്രെഷ് ജ്യൂസുകള്‍

ചായ, കാപ്പി എന്നിവയ്ക്ക് പകരം പഴങ്ങളുടെ ഫ്രഷ് ജ്യൂസുകൾ, നാരങ്ങ വെള്ളം, മോരും വെള്ളം, കരിക്ക് തുടങ്ങിയവ കുടിക്കാം.

9. പീനട്ട് ബട്ടർ ചേർത്ത ഈന്തപ്പഴം

പീനട്ട് ബട്ടർ ചേർത്ത ഈന്തപ്പഴവും നല്ലൊരു ഹെല്‍ത്തി ഭക്ഷണമാണ്.