രാത്രി രണ്ട് ഈന്തപ്പഴം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Published : Jan 10, 2024, 10:57 PM IST
രാത്രി രണ്ട് ഈന്തപ്പഴം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍...

Synopsis

ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇവ വിറ്റാമിനുകളുടെ കലവറയാണ്. കൂടാതെ ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഈന്തപ്പഴം വീതം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. 
എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് രണ്ട് ഈന്തപ്പഴമൊക്കെ പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ്  കുറവാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

ഈന്തപ്പഴം  ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും ഗുണം ചെയ്യും. കുടലിന്‍റെ ആരോഗ്യത്തിനും പതിവായി ഈന്തപ്പഴം കഴിക്കാം. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും. ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം...

youtubevideo

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി